പെരിയ: കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ ക്യാംപസ് ഡവലപ്മെന്റ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ക്യാംപസില്‍ വിവേകാനന്ദ സര്‍ക്കിളിലേക്കുള്ള റോഡിന്റെ ഇരുവശത്തുമായി തെങ്ങിന്‍ തൈകള്‍ നട്ടു. വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. ജോസഫ് കോയിപ്പള്ളി ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. എം. മുരളീധരന്‍ നമ്പ്യാര്‍, കണ്‍ട്രോളര്‍ ഓഫ് എക്സാമിനേഷന്‍സ് ഡോ. ആര്‍. ജയപ്രകാശ്, ക്യാംപസ് ഡവലപ്മെന്റ് ഓഫീസര്‍ ഡോ. ടോണി ഗ്രേസ്, അധ്യാപകര്‍, ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി എന്‍എസ്എസ് സെല്‍ എന്‍വിയോണ്‍മെന്റല്‍ സയന്‍സ് വിഭാഗവുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.