കൊല്‍ക്കത്ത: ധാര്‍മികതയുടെ പേരില്‍ മോദിയും അമിത് ഷായും രാജിവെക്കണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തെ ജനങ്ങള്‍ തള്ളിക്കളഞ്ഞെന്നും അതുകൊണ്ടാണ് ബി.ജെ.പിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാത്തതെന്നും മമത വ്യക്തമാക്കി. ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത.”മോദി പല പാര്‍ട്ടികളെയും തകര്‍ത്തു, ഇപ്പോള്‍ ജനങ്ങള്‍ അദ്ദേഹത്തിന്റെ മനോവീര്യം തകര്‍ത്തു. ധാര്‍മികതയുടെ പേരില്‍ മോദിയും അമിത് ഷായും രാജിവയ്ക്കണം” മമത ആവശ്യപ്പെട്ടു.”നിങ്ങളുടെ മാജികും വിശ്വാസ്യതയും നഷ്ടപ്പെട്ടു. നിങ്ങള്‍ രാജിവയ്ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.ഞങ്ങള്‍ തീര്‍ച്ചയായും ഇന്‍ഡ്യ മുന്നണിക്കൊപ്പമുണ്ടാകും.ചിലരുമായി ചര്‍ച്ച നടത്തി. ചെറുപ്പം മുതലേ രാഷ്ട്രീയത്തില്‍ സജീവമായ എനിക്ക് ഒരുപാട് സുഹൃത്തുക്കളുണ്ട്. മോദി പുറത്താണെന്നും ഇന്‍ഡ്യ മുന്നണി അകത്താണെന്നും ഉറപ്പാക്കാന്‍ ശ്രമിക്കും. ഇന്‍ഡ്യ മുന്നണിക്ക് മതിയായ വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്” മമത കൂട്ടിച്ചേര്‍ത്തു.എന്നാല്‍ ബി.ജെ.പി ഇതിനെതിരെ രംഗത്തുവന്നു. നന്ദിഗ്രാമില്‍ ബിജെപിയുടെ സുവേന്ദു അധികാരിയോട് മമത ബാനര്‍ജി പരാജയപ്പെട്ടിരുന്നു. എന്നിട്ടും അവര്‍ ബംഗാള്‍ മുഖ്യമന്ത്രിയായി തുടര്‍ന്നു.’വിശ്വാസ്യത’യുടെ പേരില്‍ സ്വയം ന്യായീകരിക്കുന്ന അവസാന വ്യക്തി മമതയായിരിക്കണം,” ബിജെപിയുടെ ഐടി സെല്‍ മേധാവി അമിത് മാളവ്യ എക്സില്‍ കുറിച്ചു.