രാജപുരം: കൊട്ടോടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രവേശനോത്സവം ‘പൂക്കലവറ ‘ എന്ന പരിപാടി വ്യത്യസ്തമാര്‍ന്നതായി . സ്‌കൂളില്‍ നിന്നും പരീക്ഷയെഴുതി പോയ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളും സ്‌കൂളിലെ ജെ ആര്‍ സി വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കന്ററി വിഭാഗത്തിലെ 44 എന്‍ .എസ്. എസ് വിദ്യാര്‍ത്ഥികളും നൂറിലധികം പൂച്ചെടികള്‍ കയ്യിലേന്തി പൂക്കലവറ യൊരുക്കി. സ്‌കൂളിന്റെ കമനീയ വിദ്യാലയം പദ്ധതിയുടെ ഭാഗമായിട്ടാണ് വിദ്യാര്‍ത്ഥികള്‍ പൂക്കലവറ ഒരുക്കിയത് … പൂക്കളോടും പൂമ്പാറ്റകളോടും ഇടപഴകി ജീവിക്കുന്ന വിദ്യാര്‍ത്ഥികളുടെ മനസ്സിലേക്ക് വിദ്യ പകരാന്‍ എളുപ്പമാണ്.നനവുള്ള മണ്ണിലാണ് വിത്തുകള്‍ മുളയ്ക്കുക അതുപോലെ ആര്‍ദ്രതയുള്ള മനസ്സുകളില്‍ ആണ് ദയയെയും സ്‌നേഹവും കാരുണ്യവും ഒക്കെ ഉണ്ടാവുക .പൂക്കളോടും പൂമ്പാറ്റകളോടും ഒക്കെ ഇടപഴകി ജീവിക്കുന്ന വിദ്യാര്‍ത്ഥികളുടെ മനസ്സ് ആര്‍ദ്രതയുള്ളതാകുമെന്നും അതിനാലാണ് പൂക്കലവറ ഒരുക്കിയത്എന്നും പിടിഎ പ്രസിഡണ്ടും കലാസാഹിത്യ പ്രവര്‍ത്തകരുമായ ബാലചന്ദ്രന്‍ കൊട്ടോടി പറഞ്ഞു.
പ്രവേശനോത്സവ പരിപാടികളുടെ ഉദ്ഘാടനം കള്ളാര്‍ ഗ്രാമപഞ്ചായത്തംഗം ജോസ് പുതുശ്ശേരി കാലായി നിര്‍വ്വഹിച്ചു. പി ടി എ പ്രസിഡണ്ട് ബാലചന്ദ്രന്‍ കൊട്ടോടി അധ്യക്ഷത വഹിച്ചു . കണ്ണൂര്‍ ആകാശവാണിയുടെ മന്‍കിബാത്ത് പുരസ്‌കാരം നേടിയ ശ്രദ്ധ തമ്പാന്‍ മുഖ്യാതിഥിയായി. കള്ളാര്‍ പഞ്ചായത്ത് പതിനാലാം വാര്‍ഡ് മെമ്പര്‍ കൃഷ്ണകുമാര്‍, എസ്.എം.സി ചെയര്‍മാന്‍ അബ്ദുള്ള. മദര്‍ പി ടി എ പ്രസിഡണ്ട് രസിത ,വൈസ് പ്രസിഡണ്ട് സി കെ ഉമ്മര്‍
സ്‌കൂള്‍ പ്രിസിപ്പന്‍ ഇന്‍ചാര്‍ജ് കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് വിജി സ്വാഗതവും കൊച്ചുറാണി നന്ദിയും പറഞ്ഞു. ഒന്നാം ക്ലാസ്സില്‍ ചേര്‍ന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കുടയും ബാഗും നല്‍കി . പ്ലസ്ടു, എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെയും,എല്‍ എസ് എസ്, യു എസ് എസ് സ്‌കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ഥികളെയും അനുമോദിച്ചു.