കാസര്‍ഗോഡ് മണ്ഡലത്തില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 77504 വോട്ടിന് വിജയിച്ചു;

കാസര്‍കോട്; രണ്ടാമൂഴത്തിലും കരുത്ത് തെളിയിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആദ്യ വേട്ടെണ്ണലിനിടെ സമനയത്ത് മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വളരെ കുറച്ച് നേരം ലീഡ് ചെയ്തത്. പിന്നീട് ഇങ്ങോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്നെയായിരുന്നു ലീഡ് നിലയില്‍ മുന്നിട്ട് നിന്നത്. മൂന്ന് പതിറ്റാണ്ടോളം ഇടത് കോട്ടയായിരുന്ന കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം 2019-ല്‍ കേരളമാകെ അലയടിച്ച രാഹുല്‍ പ്രഭാവത്തിലാണ് കോണ്‍ഗ്രസിന്റെ കൈകളിലേക്കെത്തിയത്. അന്ന് കോണ്‍?ഗ്രസിന് വേണ്ടി മത്സര രം?ഗത്തെത്തിയ രാജ്‌മോഹന്‍ ഉണ്ണിത്താനാണ് കാസര്‍കോട് നിന്നുള്ള ലോകസഭാ വണ്ടി പിടിച്ചത്. നിരവധി പരാജയങ്ങള്‍ക്ക് ശേഷമായിരുന്നു രാജ്‌മോഹന്‍ ഉണ്ണിത്താന്റെ മിന്നും വിജയം. രണ്ടാമതും വിജയം ആവര്‍ത്തിച്ച രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്റെ ആദ്യ വിജയം വെറും തരംഗം മാത്രമായിരുന്നില്ലെന്ന് 2024 ലോകസഭാ തെരഞ്ഞെടുപ്പില്‍ തെളിയിച്ചിരിക്കുന്നു. 2024 ല്‍ ഏറ്റവും അവസാന വിവരം ലഭിക്കുമ്പോള്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 3,76,525 വോട്ട് നേടി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ 3,08,036 വോട്ട് നേടി രണ്ടാം സ്ഥാനത്താണ്. അതേസമയം വേട്ടെണ്ണലിനിടെ ആദ്യ സമയത്ത് മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വളരെ കുറച്ച് നേരം ലീഡ് ചെയ്തത്. പിന്നീട് അങ്ങോട്ട് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തന്നെയായിരുന്നു ലീഡ് നിലയില്‍ മുന്നിട്ട് നിന്നിരുന്നത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം എല്‍ അശ്വനി 1,68,152 വോട്ട് നേടി കരുത്ത് തെളിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *