കൊച്ചി: ഡിപി വേള്‍ഡ് കൊച്ചിന്‍ ഇക്കണോമിക് സോണിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. വല്ലാര്‍പാടം ടെര്‍മിനലിന്റെ കൊച്ചി തുറമുഖ പരിസരത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ആദ്യത്തെ സ്വതന്ത്ര വ്യാപാര വെയര്‍ഹൗസിംഗ് സോണും (എഫ് ടി ഡബ്‌ള്യൂ ഇസെഡ്) ഇന്ത്യയിലെ മൂന്നാമത്തെ ഡിപി വേള്‍ഡ് ഇക്കണോമിക് സോണുമാണ് കൊച്ചിന്‍ ഇക്കണോമിക് സോണ്‍.
ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്ഷിപ്പ്‌മെന്റ് ടെര്‍മിനല്‍ കൂടി ആയ കൊച്ചിന്‍ തുറമുഖത്തിന്റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതാണ് ഡിപി വേള്‍ഡ് കൊച്ചിന്‍ ഇക്കണോമിക് സോണ്‍. ഈ 75,000 ചതുരശ്ര അടി അത്യാധുനിക സൗകര്യം ഡിപി വേള്‍ഡിന്റെ സ്ട്രാറ്റജിക് മള്‍ട്ടിമോഡല്‍ ലോജിസ്റ്റിക്‌സ് ശൃംഖലയുമായി സംയോജിപ്പിച്ച് ഇന്ത്യയിലും ആഗോള വിപണിയിലും കണക്ഷനുകള്‍ സുഗമമാക്കും. കൊച്ചിയുടെ തിരക്കേറിയ തുറമുഖ പ്രവര്‍ത്തനത്തിന്റെ ഹൃദയഭാഗത്തുള്ള ഇക്കണോമിക് സോണ്‍ പയനിയറിംഗ് ട്രേഡ് സൊല്യൂഷനുകള്‍ക്കുള്ള സുപ്രധാന കുതിച്ചുചാട്ടം അടയാളപ്പെടുത്തും. 67 മൂല്യവര്‍ധിത സേവനങ്ങള്‍ സംയോജിപ്പിച്ചുകൊണ്ട്, ബിസിനസുകള്‍ അതാത് വിതരണ ശൃംഖല പ്രവര്‍ത്തനങ്ങള്‍ക്ക് നേട്ടങ്ങള്‍ നല്‍കും.
വിതരണ ശൃംഖലകള്‍ കാര്യക്ഷമമാക്കുന്നതിലൂടെ ആഗോള വ്യാപാര അവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നതാണ് സാമ്പത്തിക മേഖലകള്‍ സ്ഥാപിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്ന് ഇക്കണോമിക് സോണ്‍സ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക, സബ്കോണ്ടിനെന്റ് സീനിയര്‍ വൈസ് പ്രസിഡന്റ് രഞ്ജിത് റേ പറഞ്ഞു. മള്‍ട്ടിമോഡല്‍ കണക്റ്റിവിറ്റി വഴി പോര്‍ട്ടുകളെ വിശാലമായ വിതരണ ശൃംഖലയിലേക്ക് ബന്ധിപ്പിച്ച് കൊച്ചിയിലെ സംയോജിത മൂല്യവര്‍ദ്ധിത സേവനങ്ങള്‍ നല്‍കും. ഈ സൗകര്യം എക്സിം അധിഷ്ഠിത ബിസിനസുകളെ പിന്തുണയ്ക്കുക മാത്രമല്ല, ആഗോള കമ്പനികള്‍ക്ക് ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കാനുള്ള വാതിലുകള്‍ തുറക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡിപി വേള്‍ഡ് കൊച്ചിന്‍ ഇക്കണോമിക് സോണിന് മൂന്ന് ദേശീയ പാതകളിലൂടെ മികച്ച കണക്റ്റിവിറ്റി ഉണ്ട്: എന്‍എച്ച് 66 മുംബൈ, എന്‍എച്ച് 544 സേലം – കോയമ്പത്തൂര്‍, എന്‍എച്ച് 85 മധുര വഴി രാമേശ്വരം. കൂടാതെ, 5-7 കിലോമീറ്റര്‍ അകലെ എറണാകുളം ജംഗ്ഷന്‍ (സൗത്ത്), എറണാകുളം ടൗണ്‍ (വടക്ക്) റെയില്‍വേ സ്റ്റേഷനുകളുണ്ട്. കൊച്ചി വിമാനത്താവളം ഏകദേശം 35 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്നതിനാല്‍, സാമ്പത്തിക മേഖലയ്ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന ബിസിനസുകള്‍ക്ക് മെച്ചപ്പെട്ട പ്രവേശനക്ഷമതയും കണക്റ്റിവിറ്റിയും ലഭിക്കും.
എസ് ഇ ഇസെഡ് നിയമത്തിന്റെ ചട്ടക്കൂടിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന ഡിപി വേള്‍ഡിന്റെ കൊച്ചിന്‍ ഇക്കണോമിക് സോണ്‍ ഇന്ത്യയില്‍ ഇറക്കുമതി, കയറ്റുമതി, വ്യാപാര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംരംഭങ്ങള്‍ക്ക് ഗണ്യമായ നേട്ടങ്ങളാണ് നല്‍കുന്നത്. ഡിപി വേള്‍ഡ് എഫ് ടി ഡബ്‌ള്യൂ ഇസെഡ് തടസമില്ലാത്തതും സൗകര്യപ്രദവുമായ റീ- എക്‌സ്‌പോര്‍ട്ട് പ്രക്രിയകള്‍ സുഗമമാക്കുന്നു. ഇത് വ്യാപാര പ്രവര്‍ത്തനങ്ങളില്‍ സമാനതകളില്ലാത്ത വഴക്കവും കാര്യക്ഷമതയും നല്‍കും. ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്ത സ്ഥാപനം ഇല്ലാതെ യൂണിറ്റ് സജ്ജീകരണത്തിനുള്ള അനുമതി, ഇറക്കുമതിക്കാര്‍ക്കുള്ള ഡ്യൂട്ടി ഫ്രീ ഡെഫര്‍മെന്റ്, അതുവഴി ബിസിനസ് ചെയ്യാനുള്ള എളുപ്പം വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിയന്ത്രണ ആനുകൂല്യങ്ങളും ഇത് നല്‍കുന്നു. ഡിപി വേള്‍ഡ് കൊച്ചിന്‍ ഇക്കണോമിക് സോണ്‍, ജബല്‍ അലി ഫ്രീ സോണിലേക്കും (ജാഫ്സ) അതിനപ്പുറവും സമന്വയവും കണക്റ്റിവിറ്റിയും വാഗ്ദാനം ചെയ്യുന്ന, വ്യാപാര – വാണിജ്യത്തിനു സുപ്രധാന കേന്ദ്രമായി മാറാന്‍ ഒരുങ്ങുകയാണ്. ഡിപി വേള്‍ഡ് ടെര്‍മിനലിനെ പുതിയ സാമ്പത്തിക മേഖലയുമായി സംയോജിപ്പിച്ചത് കൊച്ചിയെ ലോകോത്തര വ്യാപാര ആവാസവ്യവസ്ഥയാക്കി മാറ്റുന്നു.
കൊച്ചിയെ കൂടാതെ, ഡിപി വേള്‍ഡ് ഇന്ത്യയില്‍ രണ്ട് സാമ്പത്തിക മേഖലകള്‍ കൂടി സ്ഥാപിച്ചിട്ടുണ്ട്. മുംബൈയിലെ നവ ഷെവ ബിസിനസ് പാര്‍ക്ക് (എന്‍എസ്ബിപി), ചെന്നൈയിലെ ഇന്റഗ്രേറ്റഡ് ചെന്നൈ ബിസിനസ് പാര്‍ക്ക് (ഐസിബിപി) എന്നിവ യഥാക്രമം 1 ദശലക്ഷം 600,000 ചതുരശ്ര അടി വാഗ്ദാനം ചെയ്യുന്നു. ഈ സോണുകള്‍ ഉപഭോക്താക്കള്‍ക്ക് മത്സരാധിഷ്ഠിത നേട്ടവും ഇഷ്ടാനുസൃത വെയര്‍ഹൗസിംഗ് പരിഹാരവും നല്‍കുന്നു.