രാജപുരം: പനത്തടി ഗ്രാമ പഞ്ചായത്ത് 14-ാം വാര്‍ഡ് അനുമോദന സദസ്സ് പ്രാന്തര്‍ കാവ് ജി.യുപി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു. പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രസന്ന പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.എം. കുര്യാക്കോസ് ആദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ എം പത്മകുമാരി , ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സുപ്രിയ ശിവദാസ് എന്നിവര്‍ സംസാരിച്ചു. എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ അനുഷ എം.വി ,അമീഷ പി.വി , എം ബി ബി എസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കിയ ഡാനിയേല്‍ സി ജെ, ബി എഡ്ഡ് പരീക്ഷയില്‍ എം ജി യൂണിവേഴ്‌സിറ്റിയില്‍ നിന്നും 96 ശതമാനം മാര്‍ക്കോടെ പരീക്ഷ പാസ്സായ ശ്രുതി മോള്‍ എന്‍ ഡി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ഇന്റെര്‍സോണ്‍ കബഡി ടൂര്‍ണമെന്റില്‍ രണ്ടാം സ്ഥാനം നേടിയ ടീമംഗം നിവേദ്യ എന്‍. എന്നിവരെയും അനുമോദിച്ചു. വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ പി.ശശി. സ്വാഗതവും എ ഡി എസ് സെക്രട്ടറി ശോഭ സുനില്‍ നന്ദിയും പറഞ്ഞു.