പാലക്കുന്ന് : പാലക്കുന്ന് ബ്രദേര്‍സ് ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെയും, വനിതാ വിങ്ങിന്റെയും ആഭിമുഖ്യത്തില്‍ നടന്ന കുടുംബ സംഗമം കണ്ണൂര്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. സാഗര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സുനീഷ് പൂജാരി നിലവിളക്ക് കൊളുത്തി. പ്രസിഡന്റ് ജയാനന്ദന്‍ പാലക്കുന്ന് അധ്യക്ഷനായി. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ അനുമോദിച്ചു. ജേസിസ് ദേശീയ പരിശീലകന്‍ വി.വേണുഗോപാല്‍, അഡ്വ പി.വി.സുമേഷ് , പ്രദീപ് പാലക്കുന്ന്, പി.കെ. പ്രവി, വിനോദ്, സുകു പള്ളം, കെ. സിനേഷ്, ലതിക സുരേന്ദ്രന്‍, ജ്യോതി സുനില്‍ കുമാര്‍, സംഗീത ഋതുരാജ് എന്നിവര്‍ പ്രസംഗിച്ചു. ഫോക്ക്‌ലോര്‍ അവാര്‍ഡ് ജേതാവ് സുഭാഷ് അറുകര നയിച്ച കലാ സന്ധ്യയും അംഗങ്ങളുടെ കലാ പരിപാടിയും ഉണ്ടായിരുന്നു.