വെള്ളിക്കോത്ത്: പ്രപഞ്ചത്തിന്റെ സൗന്ദര്യോപാസകനായി കവിതയെന്ന നിത്യകന്യകയെത്തേടിയുള്ള നിതാന്തമായ സഞ്ചാരമായിരുന്നു മഹാകവിയുടെ പി.യുടെ കാവ്യജീവിതമെന്നും വിശ്വമാനവദര്‍ശനമാണ് പി കവിതയുടെ അകപ്പൊരുളെന്നുംപ്രശസ്ത കവി ദിവാകരന്‍ വിഷ്ണുമംഗലം. നെഹ്‌റു ബാലവേദി & സര്‍ഗ്ഗ വേദി വെള്ളിക്കോത്ത് സംഘടിപ്പിച്ച മഹാകവി പി അനുസ്മരണം ഉദ്ഘാടനം ചെയ്ത്അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സമസ്ത ജീവജാലങ്ങളുടെയും ജൈവ നീതിക്കുവേണ്ടിയുള്ള ഒറ്റയാള്‍ പോരാട്ടമായിരുന്നു പി യുടെതെന്നും വിശ്വ മഹാകവി പരമ്പരയിലാണ് പി.യുടെ സ്ഥാനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രക്ഷാധികാരി പി. മുരളീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബാലവേദി ലൈബ്രറിയിലേക്ക് കെ. എന്‍. ലീലാവതി ടീച്ചര്‍ നല്‍കിയ പുസ്തകങ്ങള്‍ ബാലവേദി പ്രസിഡണ്ട് കെ. വി. അര്‍ജുന്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ വച്ച് കവി ദിവാകരന്‍ വിഷ്ണു മംഗല ത്തേയും കെ. എന്‍. ലീലാവതി ടീച്ചറെയും അനുമോദിക്കുകയും ചെയ്തു.അമിത് കൃഷ്ണന്‍ പിയുടെ സൗന്ദര്യ ദേവത എന്ന കവിത ആലാപനം നടത്തി.. യങ്‌മെന്‍സ് ക്ലബ്ബ് പ്രസിഡണ്ട് പി. പി. കുഞ്ഞികൃഷ്ണന്‍ നായര്‍, വനിതാ വേദി പ്രസിഡണ്ട് പി. പി. ആതിര, ബാലവേദി പ്രസിഡണ്ട് കെ. വി.അര്‍ജുന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സര്‍ഗ്ഗ വേദി പ്രസിഡണ്ട് എസ്. ഗോവിന്ദരാജ് സ്വാഗതവും സെക്രട്ടറി വി.വി.രമേശന്‍ നന്ദിയും പറഞ്ഞു.