നീലേശ്വരം: നവ കേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി നീലേശ്വരം നഗരസഭയില്‍ പച്ചത്തുരുത്ത് ശില്പശാല സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത ഉദ്ഘാടനം ചെയ്തു. നഗരസഭ സെക്രട്ടറി മനോജ് കുമാര്‍ കെ സ്വാഗതം പറഞ്ഞു. വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി അധ്യക്ഷത വഹിച്ചു. സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരായ വി.ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ, പ്രാദേശിക കൃഷി ശാസ്ത്രജ്ഞന്‍ പി.വി. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. നവകേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി വി ദേവരാജന്‍ ക്ലാസെടുത്തു. സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. മൊയ്തു നന്ദി പറഞ്ഞു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജല ബജറ്റിന്റെയും നീരുറവ് സമഗ്ര മാസ്റ്റര്‍ പ്ലാനിന്റെയും തുടര്‍ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിലവിലുള്ള പച്ചത്തുരുത്തുകളെ സംരക്ഷിക്കുന്നതിനും പുതിയവ ഒരുക്കുന്നതിനും ലക്ഷ്യമിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.