രാജപുരം: ചുള്ളിക്കര പ്രതിഭ ലൈബ്രറി ബാലവേദിയുടെ വാര്‍ഷിക ജനറല്‍ബോഡി യോഗം കള്ളാര്‍ പഞ്ചായത്തംഗം ജോസ് പുതുശ്ശേരിക്കാലായില്‍ ഉദ്ഘാടനം ചെയ്തു. സജിത്ത് ലൂക്കോസ് അധ്യക്ഷത വഹിച്ചു. കോടോംബേളൂര്‍ പഞ്ചായത്തംഗം ആന്‍സി ജോസഫ്, താലൂക്ക് ലൈബ്രറി കൗന്‍സില്‍ നേതൃസമിതി കണ്‍വീനര്‍ എ.കെ.രാജേന്ദ്രന്‍, മമ്മദ് മാസ്റ്റര്‍, കെ.വി. ഷാബു, കെ.മോഹനന്‍ എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്‍കി. ഭാരവാഹികള്‍: പി.അഭിഷേക് (പ്രസിഡന്റ്), ജെഫ്രിന്‍ ജോര്‍ജ് (സെക്രട്ടറി), ആദിത്യ സുധീഷ് (ട്രഷറര്‍).