സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന. 200 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 53,320 രൂപയായി.ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 25 രൂപ വര്‍ധിച്ച് 6665 രൂപയിലേക്കെത്തി.സ്വര്‍ണവിലയിലുണ്ടായത് ഇന്ന് വര്‍ധനവാണെങ്കിലും 55000 തൊട്ട നിരക്കില്‍ നിന്ന് 53000ത്തിലേക്കെത്തിയത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്. അതേസമയം സ്വര്‍ണം വില്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ അല്‍പം കൂടി കാത്തിരിക്കുന്നതാകും ഉചിതം. വെള്ളിവില ഗ്രാമിന് കേരളത്തില്‍ 97 രൂപയാണ്.