രാജപുരം : കൊട്ടോടിവ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടോടി യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം വ്യാപാരഭവനില്‍ പ്രസിഡണ്ട് കൃഷ്ണന്‍ കൊട്ടോടിയുടെ അധ്യക്ഷതയില്‍ ജില്ലാ ജനറല്‍ സെക്രട്ടറി കെ ജെ സജി ഉല്‍ഘാടനം ചെയ്തു.മേഖലാ കണ്‍വീനര്‍ അഷറഫ് മാലക്കല്ല് ,ഫിലിപ്പ് തേരകത്തനാടി ,സി ബാലഗോപാലന്‍, സി.ഒ.ജോയി എന്നിവര്‍ സംസാരിച്ചു. യോഗത്തില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു. പ്ലാസ്റ്റിക്ക് നിരോധനം കര്‍ശനമായി നടപ്പിലാക്കുന്നതിന് മുമ്പായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് ഒന്നാം ക്ലാസ് മുതല്‍ ബോധവല്‍ക്കരണം നിര്‍ബ്ബന്ധമായും സര്‍ക്കാര്‍ നടപ്പിലാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികള്‍: കൃഷ്ണന്‍ കൊട്ടോടി ( പ്രസിഡണ്ട്), സി.ബാലഗോപാലന്‍ (സെക്രട്ടറി), ഫിലിപ്പ് തേരകത്തനാടിയില്‍ (ട്രഷറര്‍).