കുട്ടികള്‍ക്ക് നവ്യാനുഭവമായി നിശാഗന്ധി പൂത്തനേരം മൂന്നു ദിവസത്തെ വിനോദ വിജ്ഞാന പരിപാടി സമാപിച്ചു

കരിവെള്ളൂര്‍ : ട്യൂഷന്‍ ക്ലാസുകളിലും സോഷ്യല്‍ മീഡിയകളിലും ഒതുങ്ങി കഴിയുന്ന കുട്ടികളുടെ ഭാഷ വികാസം, ക്രിയാത്മകവും സൗന്ദര്യാത്മകവുമായ ആസ്വാദന ശേഷി, വൈജ്ഞാനിക വികാസം, ശാരീരിക ചാലക വികാസം, വ്യക്തിപരവും, സാമൂഹികവും വൈകാരികവുമായ വികാസം, ഇന്ദ്രീയ അവബോധത്തിന്റെയും ഇന്ദ്രീയ ജ്ഞാനത്തിന്റെയും വികാസം എന്നിവയ്ക്ക് പ്രാധാന്യം
നല്‍കി പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം സംഘടിപ്പിച്ച വിനോദ വിജ്ഞാന പരിപാടി – ‘നിശാഗന്ധി പൂത്ത നേരം ‘- സമാപിച്ചു. പരിപാടിക്ക് രാത്രി സമയം തെരെഞ്ഞെടുത്തതു കൊണ്ട് കുട്ടികളോടൊപ്പം രക്ഷിതാക്കള്‍ക്കും പങ്കെടുക്കാനായി.ഒന്നാം ദിവസം രാത്രിയില്‍ ബിനേഷ് മുഴക്കോം അവതരിപ്പിച്ച പാട്ടും പറച്ചിലോടെയായിരുന്നു തുടക്കം. രണ്ടാം ദിവസം രാത്രിയില്‍ റിട്ട. പ്രഥമാധ്യാപകരായ എ.അനില്‍കുമാറും കെ. ഭാസ്‌ക്കരനും നയിച്ച മാജിക് സ്‌കെച്ചും മാന്ത്രിക ഗണിതവും അരങ്ങേറി.സമാപന രാത്രിയില്‍ പ്രശസ്ത മോട്ടിവേറ്റര്‍ ഷൈജിത്ത് കരുവാക്കോട് കുതിക്കാം കരുതലോടെ എന്ന വിഷയത്തില്‍ ക്ലാസ്സെടുത്തു. എല്‍.എസ്.എസ്.യു.എസ്.എസ്., എസ്. എസ്. എല്‍. സി. , പ്ലസ് ടു വിജയകളായ മുപ്പത് കുട്ടികള്‍ക്ക് പിലിക്കോട് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് ടി.വി. ശ്രീധരന്‍ സ്‌നേഹോപഹാരം വിതരണം ചെയ്തു. വി.വി. പ്രദീപന്‍,കൊടക്കാട് നാരായണന്‍, ശശിധരന്‍ ആലപ്പടമ്പന്‍ ,പി.വി. വിജയന്‍, കെ. ചന്ദ്രന്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *