ബന്തടുക്ക :ബന്തടുക്കയില്‍ സ്‌കൂട്ടിമറിഞ്ഞ് യുവാവ് ഓവുചാലില്‍ വീണു മരിച്ചു.ബന്തടുക്കയില്‍ ബൈക്ക് ഗാരേജ് നടത്തുന്ന രതീശാണ്( 40 ) മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടം. ഓവുചാലിന് അല്‍പ്പം ഉയര്‍ന്ന നിലയിലാണ് ഗാരേജ് .ഇതിന് മുന്‍പില്‍ സ്‌കൂട്ടി പാര്‍ക്ക് ചെയ്യാന്‍ കയറ്റുന്നതിനിടയില്‍ തെന്നിവീണ രതീഷന്റെ തല ഓവ് ചാലിന്റെ സൈഡില്‍ ഇടിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ .രവീന്ദ്രന്‍നായര്‍ – ബാലാമണി എന്നിവരുടെ മകനാണ് ഭാര്യ: നിമിത മകന്‍ – അനയ് സഹോദരങ്ങള്‍: ശോഭാ ,ദീപ ബന്തടുക്ക സേവാഭാരതി ആംബുലന്‍സ് ഡ്രൈവര്‍ കൂടിയായിരിന്നു രതീഷ് ഓവുചാലിന് സ്ലാബിടാത്തത് കാരണമാണ് മരണമുണ്ടായതെന്ന ആരോപണവുമായി വ്യാപാരികള്‍ രംഗത്ത് വന്നിട്ടുണ്ട്