വാറണ്ടായി ഒളിവില്‍ കഴിഞ്ഞ 67 പേരെ പോലിസ് പിടികൂടി, 135 പേരുടെ വീടുകളില്‍ പോലിസ് പരിശോധന നടത്തി
സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളിലും ലഹരി മാഫിയ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടു വരുന്നവര്‍ക്കെതിരെയും ഗുണ്ടകള്‍ക്കെതിരെയും തുടര്‍ന്നു വരുന്ന ഓപ്പറേഷന്‍ ആഗ്, ഡി ഹണ്ട് മുതലായായ പ്രത്യേക നടപടിയുടെ ഭാഗമായി നടത്തിവരുന്ന പരിശോധനയില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുവരുന്ന നിരവധി പേര്‍ക്കെതിരെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ജില്ലാ പോലിസ് നടപടി സ്വീകരിച്ചു. ആഗ് പരിശോധനയുടെ ഭാഗമായി, മുന്‍കരുലായി 18 പേരെ പോലിസ് അറസ്റ്റ് ചെയ്തു കസ്റ്റഡിയില്‍ പാര്‍പ്പിച്ചു. വിവിധ കേസുകളില്‍ പെട്ട് പിടികൊടുക്കാതെ വാറണ്ടായി ഒളിവില്‍ കഴിഞ്ഞ 67 പേരെ പോലിസ് പിടികൂടി. കൂടാതെ ഗുരുതര സ്വഭാവവുള്ള കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട നാല് പ്രതികളെയും, മറ്റു കേസുകളില്‍ ഉള്‍പ്പെട്ട 11 പ്രതികളെയും അറസ്റ്റ് ചെയ്തു.
ലഹരി മാഫികള്‍ക്കെതിരെ നടത്തുന്ന ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് ദീവസത്തിനുള്ളില്‍ 135 പേരുടെ വീടുകളില്‍ പോലിസ് പരിശോധന നടത്തി, കഞ്ചാവ്, എം.ഡി.എം.എ കൈവശം വെക്കല്‍, ഉപഭോഗം തുടങ്ങിയ സംഭവങ്ങളില്‍ 12 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 14 പ്രതികളെ അറസ്റ്റ് ചെയ്തു. ഗുണ്ടാ ലിസ്റ്റില്‍ പെട്ട് പോലിസ് നീരീക്ഷണത്തിലുള്ള 140 ഓളം ക്രിമിനകളുടെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. മോഷണ കേസുകളില്‍പ്പെട്ട പ്രതികളുടെ വീടുകളിലും ഒളി താവളങ്ങളിലും പോലിസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഗുണ്ടാ നിയമപ്രകാരം മഞ്ചേശ്വരം, കുമ്പള, കാസര്‍കോട്, ബേക്കല്‍, ഹോസ്ദുര്‍ഗ് എന്നീ പോലിസ് സ്റ്റേഷനുകളിലായി അഞ്ച് പേരെ ജില്ലയില്‍ നിന്നും ഒരു വര്‍ഷ കാലയളവിലേക്ക് നാടുകടത്തി. മൂന്നുപേരെ ആഴ്ചയില്‍ ഒരു ദിവസം പോലിസ് സ്റ്റേഷനില്‍ ഹാജരായി ആറ് മാസത്തേക്ക് ഒപ്പുവെക്കണം എന്ന വ്യവസ്ഥയില്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ സാമൂഹ്യവിരുദ്ധ ഗുണ്ടാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട 14 പേരെ ഇതിനോടകം നാടുകടത്തിയിട്ടുണ്ട്. ഉത്തരവ് ലംഘിച്ച് നാട്ടിലെത്തിയ മാവില കടപ്പുറം സ്വദേശിയായ അംജാദിനെ ചന്തേര പോലിസ് അറസ്റ്റ് ചെയ്തു കേസ് രജിസ്റ്റര്‍ ചെയ്ത് കോടതി റിമാന്‍ണ്ട് ചെയ്തു. ലഹരി മാഫിയ സംഘങ്ങളുടെയും, ലഹരി വസ്തുക്കള്‍ ചില്ലറയായി വില്‍ക്കുന്നവരുടെയും വിവരം ശേഖരിച്ചിട്ടുണ്ട്. അവരുടെ പ്രവര്‍ത്തനം പോലിസ് നിരീക്ഷിച്ചുവരികയാണ്. വരും ദിവസങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നവര്‍ക്കെരിരെ നടപടി പോലിസ് സ്വീകരിക്കും. ഗുണ്ടാ നിയമപ്രകാരം കൂടുതര്‍ പേര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടര്‍ക്കും, റെഞ്ച് ഡി.ഐ.ജിക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നുണ്ട്. രണ്ടില്‍ കൂടുതല്‍ കേസുകളില്‍ ഏര്‍പ്പെട്ട് പോലിസ് നിരീക്ഷണത്തിലുള്ള സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തനങ്ങള്‍ ഏര്‍പ്പെട്ടുവരുന്നവരെ പോലിസ് നീരിക്ഷിച്ചുവരുന്നുണ്ട്. വീണ്ടും കേസുകളില്‍ ഉള്‍പ്പെടുന്ന പക്ഷം അവര്‍ക്കെതിരെ കാപ്പ നിയമ പ്രകാരം നിയമനടപടി പോലിസ് സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി. ബിജോയ് അറിയിച്ചു.