പാലക്കുന്ന്: പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്ക് നടന്ന സിബിഎസ്ഇ ബോര്‍ഡ് പരീക്ഷയില്‍ പാലക്കുന്ന് അംബിക ഇംഗ്ലീഷ് മീഡിയം സ്‌കൂളിന് നൂറുമേനി വിജയം . പത്താം ക്ലാസില്‍ 22 വര്‍ഷവും 12 ല്‍ ഇരുപതാമത്തെ വര്‍ഷവുമാണ് സ്‌കൂളില്‍ നൂറു ശതമാനം വിജയം തുടരുന്നത്. സിബിഎസ്ഇ അഫിലിയേഷന്‍ കിട്ടിയതിന്റെ 25-ആം വാര്‍ഷികം ആഘോഷിക്കുന്ന പുതിയ അദ്ധ്യയന വര്‍ഷത്തിലാണ് സ്‌കൂളിന്റെ ഈ മികവ്.
അഭിമാന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും വിദ്യാഭ്യാസ സമിതിയും പിടിഎയും അഭിനന്ദിച്ചു.