രാജപുരം: കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് നാടക കലാ അക്കാഡമിയുടെ നേതൃത്ത്വത്തില്‍ കോടോത്ത് ഡോ.അംബേദ്കര്‍ ഗവ: ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ത്രിദിന നാടക പഠന ക്യാമ്പ് ‘ഓള്യ’ സമാപിച്ചു.മൂന്ന് ദിനങ്ങളിയായി നടന്ന ക്യാമ്പ് സിനിമ സംവിധായകന്‍ ബിനു കോളിച്ചാല്‍ ഉല്‍ഘാടം ചെയ്തു. അജിത്ത് രാമചന്ദ്രന്‍ ഡയറക്ടറായ ക്യാമ്പില്‍ സുജിത്ത് കലാമണ്ഡലം, ശരത് മിറാക്കി, പി.വി ആതിര എന്നിവര്‍ ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു.പരിപാടിയോടനുബന്ധിച്ച് സനല്‍ പാടിക്കാനത്തിന്റെ നാടന്‍പാട്ട്, റെയിന്‍ബോ കോടോത്തിന്റെ നാടകം മരണാനന്തരം എന്നിവ അരങ്ങേറി. കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കോടോത്ത് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി എം ബാബു മാസ്റ്റര്‍ നിര്‍വ്വഹിച്ചു.ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ പി ശ്രീജ അദ്ധ്യക്ഷയായി ,ടി കോരന്‍, ടി ബാബു, ഗോപി മാസ്റ്റര്‍, രാമചന്ദ്രന്‍ മാസ്റ്റര്‍, കെ.കെ ശ്രീകാന്ത്, സി ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. ടി.കെ.നാരായണന്‍ സ്വാഗതവും പി.രമേശന്‍ നന്ദിയും പറഞ്ഞു