കാസര്‍കോട് ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖറിന്റെ നിര്‍ദ്ദേശ പ്രകാരം മഞ്ചേശ്വരം താലൂക്ക് പരിധിയില്‍ അനധികൃത ഖനങ്ങള്‍ക്കെതിരെ മഞ്ചേശ്വരം ഭൂരേഖ തഹസില്‍ദാര്‍ കെ. ജി മോഹന്‍രാജിന്റെ നേതൃത്വത്തില്‍ താലൂക്ക് സ്‌ക്വാഡ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വിവിധ വില്ലെജുകളില്‍ നിന്നായി അനധികൃത ഖനനങ്ങളിലേര്‍പ്പെട്ട ആറ് വാഹനങ്ങള്‍ പിടികൂടി. കഴിഞ്ഞ ഒരാഴ്ചക്കിടെ അനധികൃത ഖനനങ്ങളിലേര്‍പ്പെട്ട 10 വാഹനങ്ങള്‍ പിടികൂടിയിട്ടുണ്ട്. അനധികൃത ഖനനങ്ങള്‍ക്കെതിരെ ഇനിയും ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.