രാവണീശ്വരം : രാവണീശ്വരം കോളിക്കര ഹൗസില്‍ നാരായണന്‍ കോളിക്കര (76) നിര്യാതനായി. പള്ളിക്കര ടെലിഫോണ്‍ എക്‌സ്‌ചേഞ്ചില്‍ നിന്ന് സീനിയര്‍ ടെലികോം (ഫോണ്‍ ) ഓഫീസ് അസിസ്റ്റന്റായി വിരമിച്ച നാരായണന്‍ ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ കമ്മിറ്റിയിലും എന്‍.എഫ്.പി.ടി.ഇ.ജില്ലാ കമ്മിറ്റിയിലും ഭാരവാഹിയായിരുന്നു. കര്‍ഷകസംഘം വില്ലേജ് വൈസ് പ്രസിഡന്റ്, സിപിഐഎം മുക്കൂട് ബ്രാഞ്ച് അംഗം, അപ്പകുഞ്ഞി ഗ്രന്ഥാലയം പ്രസിഡന്റ്, മുക്കൂട് റെഡ് സ്റ്റാര്‍ ക്ലബ് സ്ഥാപക പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. നാടക പ്രവര്‍ത്തകനായ അദ്ദേഹം രാവണീശ്വരം കലാകേന്ദ്ര സ്ഥാപകരില്‍ ഒരാളായിരുന്നു.
ഭാര്യ: ടി. സാവിത്രി. മക്കള്‍ :ജിതേഷ്, രതീഷ്, ജിഷ. മരുമക്കള്‍ : സീന, അംബിക, അജയന്‍. സഹോദരന്‍: രാജേന്ദ്രന്‍ കോളിക്കര (സിപിഐഎം രാവണീശ്വരം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി). സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. തുടര്‍ന്ന് നടന്ന അനുശോചനയോഗത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികള്‍ സംസാരിച്ചു. പി. ദാമോദരന്‍ അധ്യക്ഷനായി. സഞ്ചയനം ചൊവ്വാഴ്ച.