മുനിസിപ്പാലിറ്റികളിലും ഗ്രാമ പഞ്ചായത്തുകളിലും പൊതു ഇടങ്ങള്‍ ശുചീകരിച്ചു
കാസര്‍കോട് ജില്ലയില്‍ മഴക്കാല പൂര്‍വ്വ ശുചീകരണം നടന്നു. മൂന്ന് മുനിസിപ്പാലിറ്റി കളിലും ഗ്രാമ പഞ്ചായത്ത് കളിലും പൊതു ഇടങ്ങള്‍ ശുചീകരിച്ചു. ഹരിത കര്‍മ്മസേന, എം. ജി.എന്‍. ആര്‍. ഇ. ജി.എസ് പ്രവര്‍ത്തകരും എന്‍.എസ്.എസ് വളണ്ടിയര്‍മാരും പൊതു ജനങ്ങളും പങ്കാളികളായി. ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖറിന്റെ നേതൃത്വത്തില്‍ നവകേരള മിഷന്‍ കര്‍മ്മ പദ്ധതിയുടെയും ജില്ലാ ശുചിത്വ മിഷന്റെയും നിര്‍ദ്ദേശാനുസ്സരണമാണ് വിവിധ തദ്ദേശ സ്ഥാപനങ്ങള്‍ ശുചീകരണ പ്രര്‍ത്തനങ്ങള്‍ സംഘടിപ്പിച്ചത്. ചില പഞ്ചായത്തുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത ദിവസങ്ങളില്‍ നടക്കും. പൊതു ഇട ശുചീകരണത്തെ തുടര്‍ന്ന് വീടുകളില്‍ ഡ്രൈ ഡേ ആചരിക്കും. സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് മുഴുവന്‍ വിദ്യാലയങ്ങളും ശുചീകരിക്കും.മഴക്കാലപൂര്‍വശുചീകരണം ആരോഗ്യ ജാഗ്രത കാമ്പയിന്റെ ഭാഗമായാണ് സംഘടിപ്പിച്ചത്. മുഖ്യമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഴുവന്‍ തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നു
മെയ് 5, 6,7 തീയതികളില്‍ പൊതു വിടം, മാര്‍ക്കറ്റുകള്‍ ജലാശയങ്ങള്‍ ഓഫീസുകള്‍ വീടുകള്‍ എന്നിവ ശുചിയാക്കാനും ഡ്രൈ ഡേ ആചരിക്കാനും തീരുമാനിച്ചിരുന്നു. വാര്‍ഡുതല ശുചിത്വ സമിതി ചേര്‍ന് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു ജില്ലയില്‍ ആദ്യ ദിവസം മൂന്നു മുനിസിപ്പാലിറ്റികളിലും 30 ഗ്രാമ പഞ്ചായത്തുകളിലുമായി 500 ഓളം കേന്ദ്രങ്ങള്‍ ജനകീയമായി ശുചീകരിച്ചു. അവശേഷിക്കുന്ന സ്ഥലങ്ങളില്‍ തുടര്‍ന്നു നടപ്പാക്കും. ഉറവിട മാലിന്യ സംസ്‌ക്കരണത്തില്‍ മുഴുവന്‍ ജനങ്ങളും അണിനിരക്കണമെന്ന് ജില്ലാ കലക്ടര്‍ കെ.ഇമ്പ ശേഖര്‍ നിര്‍ദ്ദേശിച്ചു