രാജപുരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാജപുരം യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ജില്ലാ പ്രസിഡന്റ് അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. പൂടംകല്ല് – പാണത്തൂര്‍ റോഡ് പണികള്‍ കാലവര്‍ഷത്തിന് മുമ്പ് അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന് പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് സി. ടി. ലൂക്കോസ് അധ്യക്ഷത വഹിച്ചു.ജില്ലാ ജനറല്‍ സെക്രട്ടറി കെ.ജെ സജി, മേഖല കണ്‍വീനര്‍ അഷറഫ് എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി എം. പി. ജോസ് സ്വാഗതവും കെ. സുധാകരന്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികള്‍ :
എന്‍ മധു (പ്രസിഡന്റ്),
എം എം സൈമണ്‍ (സെക്രട്ടറി),
സുധാകരന്‍ കെ ( ട്രഷറര്‍).