ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്ററും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഹെഡ്മാസ്റ്റേര്‍സ് ഫോറം കണ്‍വീനറുമായ എന്‍. അജയകുമാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു.

കാഞ്ഞങ്ങാട്: ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ഹെഡ്മാസ്റ്ററും കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ല ഹെഡ്മാസ്റ്റേര്‍സ് ഫോറം കണ്‍വീനറുമായ എന്‍. അജയകുമാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. 1997 ല്‍ ജി.എച്ച്.എസ്.എസ്. ബന്തടുക്കയില്‍ ഹൈസ്‌കൂള്‍ അധ്യാപകനായി സര്‍വ്വീസില്‍ പ്രവേശിച്ചു. ഔദ്യോഗികജീവിതത്തില്‍ ഹൈസ്‌കൂള്‍ അധ്യാപകന്‍, ബ്ലോക് പ്രോഗ്രാം ഓഫീസര്‍(എസ്.എസ്.എ), ഹയര്‍ സെക്കണ്ടറി അധ്യാപകന്‍, ഹൈസ്‌കൂള്‍ പ്രധാനാധ്യാപകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സംസ്ഥാന പാഠപുസ്തക സമിതി അംഗം, സംസ്ഥാന റിസോഴ്‌സ് ഗ്രൂപ്പ് അംഗം ( കോര്‍), സംസ്ഥാന അധ്യാപക പരിശീലകന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. സംഘടനാ രംഗത്ത് ഗവ.സ്‌കൂള്‍ ടീച്ചേര്‍സ് യൂണിയന്‍ ജില്ലാ വൈസ് പ്രസിഡണ്ടായും സംസ്ഥാന സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളാ ഗസറ്റഡ് ഓഫീസേഴ്‌സ് യൂണിയന്റെ കാസര്‍ഗോഡ് ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ KGOU വിന്റെ സംസ്ഥാന സമിതി അംഗമാണ്. ജൂനിയര്‍ റെഡ്‌ക്രോസ് ജില്ലാ സെക്രട്ടറിയായി നീണ്ട 17 വര്‍ഷം പ്രവര്‍ത്തിക്കുകയും കാസര്‍ഗോഡ് ജില്ലയില്‍ ജെ ആര്‍ സി പ്രവര്‍ത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ ഭൂരിഭാഗം സ്‌കൂളുകളിലും ജെ ആര്‍ സി യൂണിറ്റുകള്‍ ആരംഭിക്കുകയും സഹവാസ ക്യാമ്പുകള്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ജെ ആര്‍ സി പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്തു. ജൂനിയര്‍ റെഡ് ക്രോസ് സംസ്ഥാന നിര്‍വ്വാഹക സമിതി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ചായ്യോത്ത് കാസര്‍ഗോഡ് ജില്ല കലോത്സവം നടന്നപ്പോള്‍ അതിന്റെ സംഘാടക സമിതി കണ്‍വീനറായി പ്രവര്‍ത്തിക്കുകയും മേളയുടെ വിജയ ശില്‍പികളിലൊരാളായി മാറുകയും ചെയ്തു. കാസര്‍ഗോഡ് ജില്ലയിലെ സാമൂഹൃ സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലെ സജീവ സാന്നിധ്യമാണ് അജയന്‍ മാഷ്.

Leave a Reply

Your email address will not be published. Required fields are marked *