കള്ളാര്‍ ശ്രീ കോളിക്കയില്‍ ചാമുണ്ഡി-വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ടം ഏപ്രില്‍ 30, മെയ് 1 തീയ്യതികളിലായി നടക്കും.

രാജപുരം : കള്ളാര്‍കോളിക്കയില്‍ ചാമുണ്ഡി-വിഷ്ണുമൂര്‍ത്തി ദേവസ്ഥാന കളിയാട്ടം ഏപ്രില്‍ 30, മെയ് 1 തീയ്യതികളിലായി നടക്കും. കളിയാട്ടത്തിന് തുടക്കം കുറിച്ച് 29-ന് രാത്രി തെയ്യംകൂടല്‍. ഏപ്രില്‍ 30, മെയ് 1 തീയ്യതികളില്‍ രാവിലെ 11-ന് ചാമുണ്ഡിയുടെ പുറപ്പാട്. ഉച്ചയ്ക്ക് രണ്ടിന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട് എന്നിവ നടക്കും. സമാപന ദിവസമായ മെയ് ഒന്നിന് വൈകിട്ട് നാലിന് പ്രശസ്തമായ കുടപായിക്കല്‍ ചടങ്ങ്. വിളക്കിലരിയോട് കൂടി കളിയാട്ട മഹോത്സവത്തിന് സമാപനമാകും.

Leave a Reply

Your email address will not be published. Required fields are marked *