ഉദുമ ഉമേശ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് വാര്‍ഷികം ഇന്ന് സമാപിക്കും;

ഉദുമ: ഉമേശ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ 44 ആം വാര്‍ഷികാഘോഷം ഞായറാഴ്ച സമാപിക്കും. ഒരു വര്‍ഷമായി നടന്നു വരുന്ന ആഘോഷ പരിപാടിയുടെ സമാപനം രാത്രി 7ന് ക്ലബ് പരിസരത്ത് കപ്പണക്കാല്‍ കുഞ്ഞിക്കണ്ണന്‍ ആയത്താര്‍ ഉദ്ഘാടനം ചെയ്യും.ആചാര
സ്ഥാനിക രംഗത്ത് 54 വര്‍ഷം പൂര്‍ത്തിയാക്കിയ ആയത്താരെ യോഗത്തില്‍ ആദരിക്കും.വിവിധ കലാകായിക രംഗത്ത് മികവ് തെളിയിച്ച പ്രതിഭകളെ അനുമോദിക്കും. പ്രസിഡന്റ് രാധാകൃഷ്ണന്‍ മൂലവയല്‍ അധ്യക്ഷനാകും.കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുക്കുന്ന നാടന്‍പാട്ട്, കരോക്കെ ഗാന മത്സരങ്ങളും ഉണ്ടായിരിക്കും. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് ഇന്ന് വൈകീട്ട് 6 വരെ പേര് രജിസ്റ്റര്‍ ചെയ്യാം.
ഫോണ്‍ :9847586400.

Leave a Reply

Your email address will not be published. Required fields are marked *