മെട്ടമ്മല്‍ ജുമാമസ്ജിദില്‍ വിശ്വാസികളോട് ഒരു സ്ഥാനാര്‍ത്ഥി വോട്ടു ചെയ്യാന്‍ പരസ്യ പ്രഖ്യാപനം നടത്തിയെന്ന പരാതിയില്‍ തൃക്കരിപ്പൂര്‍ എളമ്പച്ചി മെട്ടമ്മല്‍ ജുമാമസ്ജിദ് ഹാഫിസ് അയൂബ് ദാരിമിയ്ക്ക് സി വിജില്‍ ആപ്ലിക്കേഷനില്‍ ലഭിച്ച പരാതിയെ തുടര്‍ന്ന് മാതൃകാ പെരുമാറ്റച്ചട്ട ലംഘനത്തിന് നോഡല്‍ ഓഫീസര്‍ സബ്കളക്ടര്‍ സൂഫിയാന്‍ അഹമ്മദ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. തെരഞ്ഞെടുപ്പ് ആന്റി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഓഡിയോ ക്ലിപ് സഹിതം തെളിവ് ഹാജരാക്കിയിരുന്നു മത സ്ഥാപനങ്ങളും ആരാധനാ കേന്ദ്രങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണ വേദിയാക്കുന്നത് നിയമ ലംഘനമാണ്.