സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് കാരണം കാണിക്കല്‍ നോട്ടീസ്

വോട്ടര്‍മാര്‍ക്ക് പോളിങ് സ്റ്റേഷനില്‍ എത്തുന്നതിനായി സൗജന്യ വാഹനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന അറിയിപ്പ് പ്രസിദ്ധീകരിച്ചതിന് 1951 ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 123(5) പ്രകാരം സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. മാതൃകാ പെരുമാറ്റച്ചട്ടം നോഡല്‍ ഓഫീസര്‍ സൂഫിയാന്‍ അഹമ്മദാണ് നോട്ടീസ് നല്‍കിയത്. വിഷയത്തില്‍ സ്ഥാനാര്‍ത്ഥിയോട് 48 മണിക്കൂറിനകം വിശദീകരണം ആവശ്യപ്പെട്ടു. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സൗജന്യമായി വാഹനം ഏര്‍പ്പെടുത്തുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെയും മാതൃകാ പെരുമാറ്റ ചട്ടത്തിന്റെയും ലംഘനമാണെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *