തിരുവനന്തപുരം:ഓരോ പൗരനും ജാഗ്രതയോടെ ജീവിക്കാന്‍ പ്രാപ്തമാകുന്നതിനാവശ്യമായ തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ കാലത്തെ സാക്ഷരതാ പ്രവര്‍ത്തനമെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്‍മെന്റ് ഡയറക്ടര്‍ ശ്രീ. കെ ജയകുമാര്‍ ഐ എ എസ്. എഴുതാനും വായിക്കാനും പഠിക്കുക എന്നതിനായിരുന്നു സാക്ഷരതാപ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍ 33 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളം വളരെയേറെ മുന്നോട്ട് പോയി. പൗരധ്വനി എന്ന സാക്ഷരതാമിഷന്റെ സാമൂഹ്യ സാക്ഷരതാപരിപാടി കേരള സമൂഹത്തില്‍ പ്രയോജനം ചെയ്യുന്നതാണ്. നിലവിലുള്ള സാഹചര്യത്തില്‍ ഓരോ പൗരനും നേരിടുന്ന ഡിജിറ്റല്‍ നിരക്ഷരത, സാമ്പത്തിക നിരക്ഷരത എന്നിവയ്ക്ക് വേണ്ടിയാവണം ഇനിയുള്ള സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍. സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രയോജനപ്പെടുന്ന തരത്തിലുള്ള സാമൂഹ്യ സാക്ഷരതാ പ്രവര്‍ത്തനങ്ങളാണ് നടത്തേണ്ടത്. ഇത്തരത്തിലുള്ള പ്രവര്‍ത്തന്നങ്ങള്‍ സാക്ഷരതാമിഷന്‍ ഏറ്റെടുത്ത് നടത്തണമെന്നും ശ്രീ കെ ജയകുമാര്‍ അഭിപ്രായപ്പെട്ടു.
കേരള സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തിയ സമ്പൂര്‍ണ സാക്ഷരതാപ്രഖ്യാപന ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വെര്‍ച്വല്‍ ഹാളില്‍ നടന്ന പരിപാടിയില്‍ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണന്‍ മുഖ്യതിഥിയായി.കേരള സംസ്ഥാന ചലചിത്ര അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ശ്രീമതി ശ്രുതി ശരണ്യം സംവിധാനം ചെയ്ത ചലചിത്രം ബി 32 മുതല്‍ 44 വരെ പ്രദര്‍ശിപ്പിച്ചു.ഡോക്യുമെന്ററി സംവിധായിക ശ്രീമതി ബിന്ദു സാജന്‍ നയിച്ച സിനിമ ചര്‍ച്ചയും നടത്തി.
കേരള സംസ്ഥാന സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ശ്രീമതി ഒലീന എ ജി അധ്യക്ഷയായി,ജില്ലാ പഞ്ചായത്ത് സെക്രട്ടറി (ഇന്‍-ചാര്‍ജ്ജ് )
ശ്രീ. അനില്‍കുമാര്‍ ടി, സാക്ഷരതാ മിഷന്‍ അസി. ഡയറക്ടര്‍ ശ്രീ സന്ദീപ് ചന്ദ്രന്‍ എ, അസി. കോ-ഓര്‍ഡിനേറ്റര്‍ ശ്രീജന്‍ ടി വി എന്നിവര്‍ ആശംസയര്‍പ്പിച്ചു സംസാരിച്ചു. സാക്ഷരതാമിഷന്‍ അസി. ഡയറക്ടര്‍ ഡോ ജെ വിജയമ്മ സ്വാഗതവും തിരുവനന്തപുരം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ശ്രീ കെ വി രതീഷ് നന്ദിയും പറഞ്ഞു.