നാഷണല്‍ മലയാളം ലിറ്ററേഷന്‍ അക്കാഡമിയുടെ ഗോള്‍ഡന്‍ ലോട്ടസ് അവാര്‍ഡ് നേടിയ വേണുഗോപാല്‍ ചുണ്ണംകുളത്തിന് അനുമോദനം നല്‍കി

രാജപുരം: ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളം ലിറ്ററേഷന്‍ അക്കാദമിയുടെ ഗോള്‍ഡന്‍ ലോട്ടസ് നാഷണല്‍ മലയാളം ബുക്ക് പ്രൈസ് നേടിയ വേണുഗോപാല്‍ചുണ്ണംകുളത്തിന് കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 19-ാം വാര്‍ഡ് വികസന സമിതി അനുമോദിച്ചു.
പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത കവിതകള്‍ക്കാണ് അവാര്‍ഡ്.അവാര്‍ഡിനര്‍ഹമായ കവിതകള്‍ ഉള്‍പ്പെടുത്തി അസ്ഥികള്‍ കായ്ക്കുന്ന മരങ്ങള്‍ എന്ന പേരില്‍ മലയാളം ലിറ്ററേച്ചര്‍ ബുക്ക്‌സ് പുസ്തകം പ്രസിദ്ധീകരിക്കും.
2024 മെയ് 26ന് ന്യൂഡല്‍ഹിയിലെ ഡോക്ടര്‍ അംബേദ്കര്‍ ഭവനില്‍ വെച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
അങ്കണം അവാര്‍ഡ്, ഗോവ മലയാളം കള്‍ച്ചറല്‍ അസോസിയേഷന്‍ പുരസ്‌കാരം , നിള അവാര്‍ഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. വെളിച്ചം വിതയ്ക്കുന്ന മേഘങ്ങള്‍, കുളുത്ത് , ആ സാദി എന്നീ കവിത സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അവാര്‍ഡ് ജേതാവിനെ വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദാമോദരന്‍ ഷാള്‍ അണിയിച്ച് അനുമോദിച്ചു.വാര്‍ഡ് കണ്‍വീനര്‍ സി.ജയകുമാര്‍, ബി.മുരളി, ഗീരീഷ് ബാലൂര്‍ ,വിഷ്ണുഎന്നിവര്‍ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *