നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ മാടത്തിന്‍ കീഴില്‍ ക്ഷേത്രപാലക ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജാ മഹോത്സവം തുടങ്ങി. ഇതോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ എം.രാഘവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. ആതുരസേവന രംഗത്ത് അര നൂറ്റാണ്ട് പൂര്‍ത്തിയാക്കിയ ഡോ.കെ.സി.കെ.രാജയെ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് മുന്‍ അംഗം പി.യു. ഉണ്ണിക്കൃഷ്ണന്‍ നായര്‍ ആദരിച്ചു. പടിഞ്ഞാറ്റംകൊഴുവല്‍ എന്‍എസ്എസ് കരയോഗം പ്രസിഡന്റ് പി.കുഞ്ഞിരാമന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കരയോഗം വൈസ് പ്രസിഡന്റ് എം.മധുസൂദനന്‍, സെക്രട്ടറി കെ.എം. ഗോപാലകൃഷ്ണന്‍ നായര്‍, കരയോഗം വനിതാസമാജം പ്രസിഡന്റ് എം.പങ്കജാക്ഷി എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്ര കമ്മിറ്റി ചെയര്‍മാന്‍ പി.രാമചന്ദ്രന്‍ നായര്‍ സ്വാഗതവും കണ്‍വീനര്‍ കെ. ഗംഗാധരന്‍ നായര്‍ നന്ദിയും പറഞ്ഞു. ഉത്സവം ഏപ്രില്‍ 19 ന് സമാപിക്കും.