കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാം: അപേക്ഷ ഏപ്രില്‍ 30 വരെ

കാസര്‍കോട്: കാസര്‍കോട് പെരിയ കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം. രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷ (നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് – എന്‍സിഇടി) വഴിയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം. ബി.എസ്.സി. ബി.എഡ്. (ഫിസിക്‌സ്), ബി.എസ്.സി. ബി.എഡ്. (സുവോളജി), ബി.എ. ബി.എഡ്. (ഇംഗ്ലീഷ്), ബി.എ. ബി.എഡ്. (എക്കണോമിക്‌സ്), ബി.കോം. ബി.എഡ്. എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്. ബി.കോം. ബി.എഡ്ഡിന് 50ഉം മറ്റുള്ളവക്ക് 25 വീതവും സീറ്റുകളാണുള്ളത്. ncet.samarth.ac.in സന്ദര്‍ശിച്ച് ഏപ്രില്‍ 30 രാത്രി 11.30 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. മെയ് രണ്ട് മുതല്‍ നാല് വരെ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരമുണ്ട്. ജൂണ്‍ 12നാണ് പരീക്ഷ. ഇതിന് മൂന്ന് ദിവസം മുന്‍പ് പ്രവേശന കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. എന്‍ടിഎ ഹെല്‍പ്പ് ഡസ്‌ക്: 01140759000, 01169227700. ഇ മെയില്‍: ncet@nta.ac.in. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *