മുപ്പത്തിയെട്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ സഹപാഠികള്‍ വീണ്ടും ഒത്തുകൂടി.

നെഹറു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ 1985-87 കാലയളവില്‍ പ്രീ ഡിഗ്രി പഠിച്ചിറങ്ങിയ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ കാറ്റാടിത്തണലിലെ അംഗംഗങ്ങളാണ് കൊന്നക്കാട് പൈതൃകം റിസോര്‍ട്ടില്‍ ഒത്തുകൂടിയത്. സഹപാഠികളുടെ ക്ഷേമത്തിന് വേണ്ടി നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കാറ്റാടിത്തണലില്‍ കൂട്ടായ്മ നടത്തി വരുന്നുണ്ട്. പ്രസിഡന്റ് ശ്രീനിവാസന്‍ പുറവങ്കര അധ്യക്ഷനായിരുന്നു.
സെക്രട്ടറി പി എം നാസ്സര്‍ സ്വാഗതവും വാര്‍ഷിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അകാലത്തില്‍ വിടപറഞ്ഞുപോയ റൂബി ഗണേഷ് ഉള്‍പ്പെടെയുള്ള സഹപാഠികളുടെയും കുടുംബാംഗങ്ങളുടയും വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി. ശ്രീകുമാര്‍ നമ്പ്യാര്‍ പ്രസിഡന്റായും ഗംഗാധരന്‍ എം എം. സെക്രട്ടറിയായുമുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍ ഡോക്ടര്‍ എം കെ നീന, ഷരീഫ് കാപ്പില്‍ (വൈസ് പ്രസിഡന്റുമാര്‍), സുജാത എം ടി, വിനോദ് അലാമിപ്പള്ളി (ജോയിന്റ് സെക്രട്ടറി മാര്‍) രത്‌നാകരന്‍ കുറ്റിക്കോല്‍ (ട്രഷറര്‍).

Leave a Reply

Your email address will not be published. Required fields are marked *