കാസര്‍കോട് ലോക്സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ 1694 വോട്ടര്‍മാരുള്ള 116ാം നമ്പര്‍ ബൂത്ത് ജി.എച്ച്.എസ്.എസ് രാമന്തളി. കുറവ് വോട്ടര്‍മാരുള്ള ബൂത്ത് തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ 234 വോട്ടര്‍മാരുള്ള ബൂത്ത് നമ്പര്‍ 152 വലിയ പറമ്പ് ഗ്രാമപഞ്ചായത്ത് അങ്കണ്‍വാടി ഹാള്‍, വടക്കേക്കാട്.
മഞ്ചേശ്വരം മണ്ഡലത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് 1440 വോട്ടര്‍മാരുള്ള ബൂത്ത് നമ്പര്‍ 40 ബക്രബയല്‍ എ.യു.പി.എസ് പാത്തൂരാണ്. കുറവ് വോട്ടര്‍മാരുള്ള ബൂത്ത് 596 വോട്ടര്‍മാരുള്ള ബൂത്ത് നമ്പര്‍ 201 സ്വാമി വിവേകാനന്ദ എ.യു.പി.എസ് സ്വര്‍ഗ്ഗ.
കാസര്‍കോട് മണ്ഡലത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് 1403 വോട്ടര്‍മാരുള്ള ബൂത്ത് നമ്പര്‍ 27 അടല്‍ ജി കമ്മ്യൂണിറ്റി ഹാള്‍ ഉളിയത്തടുക്കയാണ്. കുറവ് വോട്ടര്‍മാരുള്ള ബൂത്ത് 432 വോട്ടര്‍മാരുള്ള ബൂത്ത് നമ്പര്‍ 50 എസ്.എസ്.പി.എ.എല്‍.പി.എസ് ഉദയഗിരിയാണ്.
ഉദുമ നിയോജക മണ്ഡലത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് 1479 വോട്ടര്‍മാരുള്ള ബൂത്ത് നമ്പര്‍ 123 ജി.യു.പി.എസ് അഗസറഹോളയാണ്. കുറവ് വോട്ടര്‍മാരുള്ള ബൂത്ത് 487 വോട്ടര്‍മാരുള്ള ബൂത്ത് നമ്പര്‍ 92 ജി.എച്ച്.എസ്.എസ് ഉദുമയാണ്.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഏറ്റവും വോട്ടര്‍മാരുള്ള ബൂത്ത് 1459 വോട്ടര്‍മാരുളള ബൂത്ത് നമ്പര്‍ 145 തോയമ്മല്‍ കള്‍ച്ചറല്‍ സെന്ററാണ്. കുറവ് വോട്ടര്‍മാരുള്ള ബൂത്ത് 629 വോട്ടര്‍മാരുള്ള ബൂത്ത് നമ്പര്‍ 106 ജി.എച്ച്.എസ് പാണത്തൂരാണ്.
തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് 1529 വോട്ടര്‍മാരുള്ള ബൂത്ത് നമ്പര്‍ 189 പി.എം.എസ്.എ.പി.ടി.എസ്.വി.എച്ച്.എസ്.എസ് കൈക്കോട്ട് കടവാണ്. കുറവ് വോട്ടര്‍മാരുള്ള ബൂത്ത് 234 വോട്ടര്‍മാരുള്ള ബൂത്ത് നമ്പര്‍ 152 വലിയപറമ്പ ഗ്രാമപഞ്ചായത്ത് അങ്കണ്‍വാടി ഹാള്‍, വടക്കേക്കാടാണ്.
പയ്യന്നൂര്‍ നിയോജക മണ്ഡലത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് 1694 വോട്ടര്‍മാരുള്ള 116ാം നമ്പര്‍ ബൂത്ത് ജി.എച്ച്.എസ്.എസ് രാമന്തളിയാണ്. കുറവ് വോട്ടര്‍മാരുള്ള ബൂത്ത് 465 വോട്ടര്‍മാരുള്ള ബൂത്ത് നമ്പര്‍ 131 എരമം സൗത്ത് എല്‍.പി സ്‌കൂളാണ്.
കല്ല്യാശ്ശേരി മണ്ഡലത്തില്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്ത് 1470 വോട്ടര്‍മാരുള്ള ബൂത്ത് നമ്പര്‍ 141 മാട്ടൂല്‍ നോര്‍ത്ത് യു.പി സ്‌കൂളാണ്. കുറവ് വോട്ടര്‍മാരുള്ള ബൂത്ത് 666 വോട്ടര്‍മാരുള്ള ബൂത്ത് നമ്പര്‍ 96 പട്ടുവം യു.പി സ്‌കൂളാണ്.