ഉദുമ ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര ആറാട്ട് മഹോത്സവം ഏപ്രില്‍ 12 മുതല്‍ 17 വരെ; ഓലയും കുലയും കൊത്തി

ഉദുമ: ഉദയമംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് മഹോത്സവം ഏപ്രില്‍ 12 മുതല്‍ 17 വരെ വിവിധ താന്ത്രിക ആദ്യാത്മിക കലാപരിപാടികളോടെ ബ്രഹ്മശ്രീ ഉച്ചില്ലത്ത് കെ.യു. പത്മനാഭ തന്ത്രികളുടെ മഹനീയ കാര്‍മ്മികത്വത്തില്‍ നടക്കും. ഇതിന് മുന്നോടിയായി തിങ്കളാഴ്ച്ച രാവിലെ ഓലയും കുലയും കൊത്തി. ഏപ്രില്‍ 12 വെള്ളിയാഴ്ച്ച രാവിലെ 10.15ന് കലവറ നിറയ്ക്കും. തുടര്‍ന്ന് ക്ഷേത്രദര്‍ശനവും ഫലങ്ങളും വിഷയത്തില്‍ കൊപ്പല്‍ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും. ഏപ്രില്‍ 13 ശനിയാഴ്ച്ച രാവിലെ 11.45ന് ആറാട്ടിന് കൊടിയേറും. വൈകുന്നേരം 6.30ന് ദീപാരാധന, തായമ്പക അത്താഴപൂജ, ശ്രീ ഭൂതബലി ഉത്സവം. 14 ഞായറാഴ്ച്ച പുലര്‍ച്ചെ 3.50ന് വിഷുക്കണി, രാവിലെ 5 മണി മുതല്‍ പയ്യന്നൂര്‍ ജെ. പുഞ്ചക്കാടന്‍ & സംഘത്തിന്റെ പുല്ലാങ്കുഴല്‍ കച്ചേരി, വൈകുന്നേരം 5.30ന് കാഴ്ച്ച ശീവേലി, ചെണ്ടമേളം, തിടമ്പ് നൃത്തം, ദീപാരാധന, അത്താഴപൂജ, ശ്രീഭൂതബലി ഉത്സവം. നടുവിളക്ക് നിറമാല ഉത്സവ ദിവസമായ 15ന് തിങ്കളാഴ്ച്ച രാവിലെ 10 മണിക്ക് ഉഷപൂജ, ശീവേലി, 11 മണിക്ക് കാസറഗോഡ് പത്മപ്രിയ മഹിളാ ഭജനസംഘത്തിന്റെ ഭജന, വൈകുന്നേരം 6.30ന് ദീപാരാധന, തായമ്പക 7.30ന് ചുറ്റുവിളക്ക് രാത്രി 8 മണിക്ക് നിറമാല, അത്താഴപൂജ, ശ്രീഭൂതബലി ഉത്സവം, തിടമ്പുനൃത്തം തുടര്‍ന്ന് വടകര കാഴ്ച്ചാ കമ്യൂണിക്കേഷന്‍സ് അവതരിപ്പിക്കുന്ന സാമൂഹ്യനാടകം ശിഷ്ടം. 16ന് ചൊവ്വാഴ്ച്ച ഉദയമംഗലം ശ്രീകൃഷ്ണമുരാരി പാരായണ സംഘത്തിന്റെ സദ്ഗ്രന്ഥ പാരായണം, വൈകുന്നേരം 4 മണിക്ക് തിരുവാതിര, 6 മണിക്ക് പള്ളിവേട്ടക്കുള്ള പുറപ്പാട്, ക്ഷേത്ര പൂര്‍വ്വിക സ്ഥാനത്ത് നിന്ന് പള്ളിവേട്ടയും കഴിഞ്ഞ് മുത്തുകുടയേന്തിയ വനിതകളുടെയും താലപ്പൊലിയേന്തിയ ബാലികമാരുടെയും ക്ഷേത്ര ഭജന സമിതിയുടെ ഭജനാലാപനത്തോടുകൂടി തെക്കേക്കര, പള്ളം വഴി തിരിച്ചെഴുന്നള്ളത്ത്, വെടിത്തറയില്‍ പൂജ, ആചാരവെടിക്കെട്ട്, പള്ളിക്കുറുപ്പ്. 17ന് ബുധനാഴ്ച രാവിലെ 8 മണിക്ക് നടതുറക്കല്‍, 11 മണി മുതല്‍ കോല്‍ക്കളി, കൈകൊട്ടിക്കളി, വൈകു. 4 മണിക്ക് ആറാട്ട് എഴുന്നള്ളത്ത്, 4.30 ന് ഭക്തിഗാനമേള, 6മണിക്ക് ആറാട്ട്, ചെണ്ടമേളം, വസന്തമണ്ഡപത്തില്‍ പൂജ, ഭജന, തിടമ്പുനൃത്തം, രാത്രി 6.30ന് കൊടിയിറക്കത്തിനും മഹാപൂജക്കും സംപ്രോക്ഷണത്തിന് ശേഷം ഉത്സവം സമാപിക്കും. വിഷു ഒഴികെ എല്ലാദിവസവും അന്നദാനം ഉണ്ടായിരിക്കും. ആറാട്ട് ഉത്സവനാളുകളില്‍ എല്ലാ ദിവസവും തുലാഭാര സമര്‍പ്പണം നടത്താവുന്നതാണെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *