ബോവിക്കാനം : ഭാവി സുരക്ഷിതമാക്കാന്‍ മികച്ച കോഴ്‌സ് തെരഞ്ഞെടുക്കാന്‍ എസ്. എസ്. എല്‍. സി, പ്ലസ് ടു പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചു കൊണ്ട് മുളിയാര്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ കരീയര്‍ ഗൈഡന്‍സ് ക്ലാസ്സ് സംഘടിപ്പിച്ചു.ബോവിക്കാനം ബി. എ. ആര്‍. എസ് സ്‌കൂളില്‍ നടന്ന പരിപാടി ഡോക്ടര്‍. റിനേഷ് സി ഉദ്ഘാടനം ചെയ്യ്തു. മുളിയാര്‍ ബാലഗോകുലം പ്രസിഡന്റ് വി. എം. കൃഷ്ണപ്രസാദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് അമ്മംഗോഡ് ബാലകൃഷ്ണന്‍ മുണ്ടക്കൈ,എന്നിവര്‍ സംസാരിച്ചു.