കാഞ്ഞങ്ങാട്: നിരവധി സംവത്സരങ്ങള്‍ക്ക് ശേഷം വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം നടക്കുന്ന മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാടില്‍ കൃഷി ചെയ്ത പച്ചക്കറിയുടെ വിളവെടുപ്പ് നടന്നു. വിഷ രഹിതമായ പച്ചക്കറികള്‍ ഉത്പാദിപ്പിച്ചുകൊണ്ട് മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് അന്നദാനം നല്‍കുന്നതിന് വേണ്ടിയാണ് പച്ചക്കറി കൃഷിയില്‍ വിളവെടുത്ത പച്ചക്കറികള്‍ ഉപയോഗിക്കുന്നത്. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. തറവാട് കാരണവര്‍ ആണ്ടി ഉദുമ (കൃഷ്ണന്‍ ഉദുമ ) വിളവെടുത്ത പച്ചക്കറികള്‍ ഏറ്റുവാങ്ങി.
അടോട്ട് മുത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ക്കുളങ്ങര ദേവസ്ഥാനം പ്രസിഡണ്ട് കൊട്ടന്‍കുഞ്ഞി അടോട്ട് അധ്യക്ഷത വഹിച്ചു. തറവാട് കമ്മിറ്റി പ്രസിഡണ്ട് നാരായണന്‍ മാസ്റ്റര്‍ മുതിയക്കാല്‍ ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ അശോകന്‍ മാണിക്കോത്ത്, ബാലകൃഷ്ണന്‍ മാണിക്കോത്ത്, കൃഷ്ണന്‍ കൂട്ടക്കനി, കോഡിനേറ്റര്‍ ലക്ഷ്മണന്‍ കുട്ടിയാനം, കണ്‍വീനര്‍മാരായ ദിവാകരന്‍ മാണിക്കോത്ത്, ബാലകൃഷ്ണന്‍ ഉദുമ, ആഘോഷ കമ്മിറ്റി വനിതാ ചെയര്‍പേഴ്‌സണ്‍ സന്ധ്യാ ജനാര്‍ദ്ദനന്‍, തറവാട് മാതൃസമിതി പ്രസിഡണ്ട് സുജാത ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വി. വി. കെ ബാബു സ്വാഗതവും ഖജാന്‍ജി എം. കെ. നാരായണന്‍ കൊപ്പല്‍ നന്ദിയും പറഞ്ഞു.