കേരള ശാസ്ത്രസാഹിത്യ പരിഷത്ത് കാഞ്ഞങ്ങാട് മേഖലാതല സഹവാസ ക്യാമ്പ് മാര്‍ച്ച് 30 ന് സമാപിച്ചു. സംഘടനാ വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പ് മാര്‍ച്ച് 29 ന് മുന്‍ ജനറല്‍ സെക്രട്ടറി വി.വി. ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നാളിതുവരെയുള്ള കഥാജാഥാ അനുഭവങ്ങളെ കോര്‍ത്തിണക്കി കലാസന്ധ്യ എന്ന പരിപാടിയും ചോദിക്കൂ പറയാം എന്ന പേരില്‍ ഓപ്പണ്‍ ഫോറവും നടന്നു. രണ്ടാം ദിവസം രാവിലെ വിശ്വാസവും പരിഷത്തും എന്ന വിഷയത്തില്‍ കെ.പി പ്രദീപ് കുമാര്‍, നിര്‍മിത ബുദ്ധി – സാധ്യതകള്‍ എന്ന വിഷയത്തില്‍ ലിഖില്‍ സുകുമാരന്‍, പരിഷത്തും പരിഷത്തുല്‍പ്പന്നങ്ങളും എന്ന വിഷയത്തില്‍ ഏ.എം ബാലകൃഷ്ണന്‍ എന്നിവര്‍ ക്ലാസ്സെടുത്തു. തുടര്‍ന്ന് ഭാവിപ്രവര്‍ത്തനരേഖ അവതരണത്തിനും ക്യാമ്പ് അവലോകനത്തിനും ശേഷം 3 മണിക്ക് സമാപിച്ചു. പപ്പന്‍ കുട്ടമത്ത്, കെ.കെ രാഘവന്‍, പി കുഞ്ഞിക്കണ്ണന്‍, യു ഉണ്ണിക്കൃഷ്ണന്‍, പി.യു ചന്ദ്രശേഖരന്‍, വി മധുസൂദനന്‍, വി ഗോപി എന്നിവര്‍ നേതൃത്വം നല്‍കി.