കൊച്ചി:വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്ന പ്രമുഖ സാങ്കേതിക കമ്പനിയായ പാനസോണിക് ലൈഫ് സൊല്യൂഷന്‍സ് ഇന്ത്യ കേരളാ വിപണിയില്‍ 2024 ലെ പുതിയ എയര്‍കണ്ടീഷണറുകള്‍ അവതരിപ്പിച്ചു. 1.0,1.5,2.0-ടണ്‍ മോഡലുകളുടെ വിശാല നിരയില്‍ നിന്ന് 60 എയര്‍കണ്ടീഷണ4 മോഡലുകളുടെ ഏറ്റവും പുതിയ ശ്രേണി ഇപ്പോള്‍ എല്ലാ പ്രധാന റീട്ടെയില്‍ ഔട്ട് ലെറ്റുകളിലും ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലും പാനസോണിക് ബ്രാന്‍ഡ് സ്റ്റോറിലും ലഭ്യമാണ്.
മാറിക്കൊണ്ടിരിക്കുന്ന ഉപഭോക്തൃ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് പാനസോണിക് എസികളുടെ പുതിയ ശ്രേണി വികസിപ്പിച്ചിട്ടുള്ളത്. പാനസോണിക്കില്‍ നിന്നുള്ള ഇന്ത്യയിലെ ആദ്യത്തെ മാറ്റ4 എനേബിള്‍ഡ് എസികള്‍ പരസ്പര പ്രവര്‍ത്തനക്ഷമത വാഗ്ദാനം ചെയ്യുക മാത്രമല്ല, ഇക്കോ-ടഫ് കേസിംഗ് വിശ്വാസ്യതയും ദീര്‍ഘനാള്‍ ഈട് നില്‍പ്പും സാധ്യമാക്കുന്നു. നൂതനമായ മിറെയ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്കായി സ്മാര്‍ട്ട് ഹോം അനുഭവം പുനര്‍നിര്‍വചിക്കുകയാണ്. ട്രൂ എഐ പോലുള്ള സവിശേഷതകള്‍ ഉപയോഗിച്ച്, ഒപ്റ്റിമല്‍ കംഫര്‍ട്ട് കൂളിംഗിന് അനുസരിച്ച് എസിയുടെ സെറ്റിംഗ്‌സ് ഓട്ടോമാറ്റിക്കായി ക്രമീകരിക്കുന്നു. കൂടാതെ വ്യക്തിഗത സ്ലീപ്പ് പ്രൊഫൈലുകള്‍ രാത്രിയില്‍ മാനുവലായി താപനില ക്രമീകരിക്കേണ്ട ആവശ്യകതയും ഒഴിവാക്കുന്നു.
2024 എസി ലൈനപ്പിന്റെ പ്രധാന സവിശേഷതകളില്‍ ഇവ ഉള്‍പ്പെടുന്നു:
എല്ലാ കോണുകളും തണുപ്പിക്കുന്നു – ജെറ്റ്‌സ്ട്രീം എയര്‍ഫ്‌ലോയോടു കൂടിയ പാനസോണിക്കിന്റെ എയര്‍കണ്ടീഷണറുകളില്‍ നിന്ന് 45 അടി വരെ വായു എത്തുന്നു. വലിയ അളവില്‍ വായു ഉള്ളിലേക്ക് എടുക്കുന്നതും വായുസഞ്ചാരം വ4ധിപ്പിക്കുന്ന വ്യാസമുളള ഫാനുമാണ് ഇന്‍ഡോര്‍ യൂണിറ്റിലുള്ളത്. കൂടാതെ, 4-വേ സ്വിംഗ് ഉള്ള അതുല്യമായ ഡബിള്‍ ഫ്‌ലാപ്പ് എയറോവിംഗ്‌സ് ഡിസൈന്‍ ലിവിംഗ് സ്‌പേസിന്റെ എല്ലാ കോണുകളും തണുപ്പിക്കാന്‍ സഹായിക്കുന്നു.