ഉദുമ :കണ്ണികുളങ്ങര വലിയവീട് തറവാട്ടില്‍ ഇന്നലെ വൈകുന്നേരം കാര്‍ന്നോന്‍ തെയ്യം കെട്ടി പത്താം ക്ലാസ്സുകാരന്‍ സനിത്ത് കാനത്തുര്‍ ശ്രദ്ധേയനായി. ഇതിന് മുന്‍പും തെയ്യം കെട്ടിയിട്ടുണ്ടെങ്കിലും വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് ആദ്യമായാണ് സനിത്ത് തെയ്യക്കോലമണിഞ്ഞത്. ഇരിയണ്ണി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എസ് എസ് എല്‍ സി പരീക്ഷയെഴുതി ഫലം പ്രതീക്ഷിച്ചിരിക്കുകയാണ് സനിത്ത്. അറിയപ്പെടുന്ന തെയ്യക്കാരന്‍ ഉമേശ് മേണിക്കത്തിന്റെ മകനാണ്.