അജാനൂര്‍ അര്‍ബന്‍ സര്‍വീസ് സഹകരണ സംഘത്തിന്റെ നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്: കഴിഞ്ഞ 24 വര്‍ഷമായി ജനങ്ങളുടെ വിശ്വാസം ആര്‍ദിച്ച അജാനൂര്‍ അര്‍ബന്‍ സര്‍വീസകരണസംഘം ഹെഡ് ഓഫീസ് അതിനാല്‍ കേരള ഹോസ്പിറ്റലിന് എതിര്‍വശത്തുള്ള മെട്രോ ഫര്‍ണിച്ചറിന് സമീപമുള്ള കെട്ടിടത്തില്‍ ആധുനിക സൗകര്യങ്ങളോടുകൂടി പ്രവര്‍ത്തനമാരംഭിച്ചു. അതോടൊപ്പം തന്നെ സംഘത്തിന്റെ കീഴില്‍ അതിഞ്ഞാല്‍ തെക്കേപ്പുറത്ത് പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍സ് ജനസേവന കേന്ദ്രവും പ്രസ്തുത കെട്ടിടത്തില്‍ തുറന്നു പ്രവര്‍ത്തനം ആരംഭിച്ചു. നവീകരിച്ച ഹെഡ് ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം സംഘം പ്രസിഡണ്ട് വി.കമ്മാരന്‍ നിര്‍വഹിച്ചു. സ്‌ട്രോങ്ങ് റൂമിന്റെ ഉദ്ഘാടനം പി വി സുരേഷ് നിര്‍വഹിച്ചു. കൗണ്ടര്‍ ഉദ്ഘാടനം പ്രവീണ്‍ തായമ്മല്‍ നിര്‍വഹിച്ചു. ജനസേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം എ പവിത്രന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. മീറ്റിംഗ് ഹാള്‍ ഉദ്ഘാടനം കെ രവിവര്‍മ്മന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. നിക്ഷേപം സ്വീകരിക്കല്‍ നാരായണന്‍ നായര്‍ നിര്‍വഹിച്ചു. അബ്ദുല്‍ ബഷീര്‍ പൂച്ചക്കാട് അധ്യക്ഷനായി. ആശംസകള്‍ നേര്‍ന്നുകൊണ്ട് എം.രാഘവന്‍, എം.പൊക്ലന്‍, ഗംഗാധരന്‍ പള്ളിക്കാപ്പില്‍, സി കുഞ്ഞഹമ്മദ് ഹാജി പാലക്കി, താനത്തിങ്കാല്‍ കൃഷ്ണന്‍, എ. കുഞ്ഞിരാമന്‍, എന്‍. വി. അരവിന്ദാക്ഷന്‍ നായര്‍, എം. രാജീവന്‍ എന്നിവര്‍ സംസാരിച്ചു സുകുമാരന്‍ പൂച്ചക്കാട് സ്വാഗതവും കെ.ാേവി സാവിത്രി നന്ദിയും പറഞ്ഞു