രാജപുരം: ബേളൂര്‍ താനത്തിങ്കല്‍ വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് തുടക്കമായി ഇന്ന് രാവിലെ തറവാട്ടില്‍ വിഷ്ണു മൂര്‍ത്തി അരങ്ങിലെത്തി. ഉച്ചയ്ക്ക് രക്തചാമുണ്ഡിയുടെ പുറപ്പാട്, വൈകുന്നേരം 7 മണിക്ക് കൈ വീതിന് ശേഷം തെയ്യം കൂടല്‍ 27 ന് വൈകുന്നേരം 4 മണിക്ക് കാര്‍ന്നോന്‍ , കോരച്ചന്‍ തെയ്യത്തിന്റ വെള്ളട്ടം, രാത്രി 9 മണിക്ക് കണ്ടനാര്‍കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം ബപ്പിടല്‍ ചടങ്ങ്, 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍,11.30 ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം, 28 ന് രാവിലെ 6 മണിക്ക് കാര്‍ന്നോന്‍ തെയ്യത്തിന്റെ പുറപ്പാട്, 8 മണിക്ക് കോരച്ചന്‍ തെയ്യത്തിന്റെ പുറപ്പാട്, 11 മണിക്ക് കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ പുറപ്പാട്, 11 മണി മുതല്‍ അന്നദാനം, വൈകുന്നേരം 3 മണിക്ക് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ പുറപ്പാട് ചൂട്ടൊപ്പിക്കല്‍ ചടങ്ങ് തുടര്‍ന്ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട് രാത്രി 10 മണിക്ക് മറപിളക്കല്‍ ചടങ്ങ്, തുടര്‍ന്ന് കൈവീത് .