ചെറുവത്തൂര്‍: കുതിരുംചാല്‍ അഭിമന്യു കലാ സാംസ്‌കാരിക സമിതി ആന്റ് ഗ്രന്ഥാലയം ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ സഹകരണത്തോടെ ജനകീയ വിജ്ഞാന സദസ്സ് സംഘടിപ്പിച്ചു. ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം പ്രസിഡന്റ് കെ.വി. രഘൂത്തമന്‍ അധ്യക്ഷനായി. പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സമിതിയംഗം കെ.എന്‍. മനോജ് കുമാര്‍, സെക്രട്ടരി ടി.വി. പ്രഭാകരന്‍, ടി. രാജേഷ്, പി.വി. നാരായണന്‍ എന്നിവര്‍ സംസാരിച്ചു. ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ പഴയ കാല നാടന്‍ പാട്ടുകളും സിനിമാ ഗാനങ്ങളും ആലപിച്ചു.
പടം: കുതിരുംചാല്‍ അഭിമന്യു കലാ സാംസ്‌കാരിക സമിതി ആന്റ് ഗ്രന്ഥാലയം സംഘടിപ്പിച്ച ജനകീയ വിജ്ഞാന സദസ്സ് ദേശീയ അധ്യാപക അവാര്‍ഡ് ജേതാവ് കൊടക്കാട് നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു.