പെരിയ: മാനവികതയുടെ നിലവിലുള്ള കള്ളികള്‍ക്കു പുറത്തു നില്‍ക്കുന്ന കവിയും മനുഷ്യ കേന്ദ്രീകൃതമായ ദര്‍ശനങ്ങളുടെ വക്താവും മനുഷ്യ ജീവിതത്തിലെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ ഗൗരവകരമായി അവതരിപ്പിച്ചയാളുമായിരുന്നു കുമാരനാശാനെന്ന് കേരള കേന്ദ്ര സര്‍വകലാശാല അക്കാദമിക് ഡീന്‍ പ്രൊഫ. അമൃത് ജി. കുമാര്‍ അഭിപ്രായപ്പെട്ടു. സര്‍വകലാശാലയിലെ മലയാളം വകുപ്പും നാട്യരത്നം കണ്ണന്‍ പാട്ടാളി സ്മാരക കഥകളി ട്രസ്റ്റും കണ്ണൂര്‍ സര്‍വകലാശാല ബഹുഭാഷാ പഠന കേന്ദ്രത്തിന്റെ സഹകരണത്തോടെ നടത്തുന്ന മഹാകവി കുമാരനാശാന്‍ ചരമശതാബ്ദി സെമിനാറില്‍ സമാപന ഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലയാള വിഭാഗം അധ്യക്ഷന്‍ ഡോ. ആര്‍. ചന്ദ്രബോസ് അധ്യക്ഷത വഹിച്ചു. ഷജിന വര്‍ഗീസ്, ഡോ. എ.എം. ശ്രീധരന്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സെഷനുകളിലായി ദിവാകരന്‍ വിഷ്ണുമംഗലം, ഡോ. കെ.വി. സജീവന്‍, രവീന്ദ്രന്‍ പാടി, ഡോ. ശരണ്‍ ചന്ദ്രന്‍ എന്‍, പ്രിയലത പി, ആയിഷത്ത് ഹസൂറ ബി.എ, അരുണ്‍ രാജ് എം.കെ, ഫാത്തിമത്ത് നൗഫീറ എം.എ, മധുരാജ് കെ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. സരിത എസ്.എസ്, ഗ്രീഷ്മ കെ, രേഷ്മ കെ.വി, അനശ്വര എസ് എന്നിവര്‍ മോഡറേറ്റര്‍മാരായി.