വെള്ളിക്കോത്ത്: സി.പി.ഐ.എം 21ആം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇ.എം.എസ് അനുസ്മരണം സംഘടിപ്പിച്ചു.വെള്ളിക്കോത്ത് അജാനൂര്‍ വില്ലേജ് ഓഫീസ് പരിസരത്ത് വച്ച് നടന്ന അനുസ്മരണ സമ്മേളനം അജാനൂര്‍ ലോക്കല്‍ സെക്രട്ടറിവി. വി. തുളസി ഉദ്ഘാടനം ചെയ്തു. സുജിത്ത് കൊടക്കാട് ഇ.എം.എസ് അനുസ്മരണ പ്രഭാഷണം നടത്തി
കെ. കൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. രാധാകൃഷ്ണന്‍ വെള്ളിക്കോത്ത് സംസാരിച്ചു. ആലിങ്കാല്‍ ദാമോദരന്‍ സ്വാഗതം പറഞ്ഞു