പാലക്കുന്ന് : അംബിക ആര്‍ട്‌സ് കോളേജ് മോന്റീസൊറി ടീച്ചേഴ്‌സ് ട്രെയിനിങ് കോഴ്‌സ് വിദ്യാര്‍ത്ഥി കള്‍ക്കായി ഏകദിന ക്യാമ്പും ഫുഡ് ഫെസ്റ്റിവലും സംഘടിപ്പിച്ചു. വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി.വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ വി. പ്രേമലത അധ്യക്ഷയായി.എ.ബാലകൃഷ്ണന്‍, രവീന്ദ്രന്‍ കൊക്കാല്‍, ശ്രീജ പുരുഷോത്തമന്‍, കസ്തൂരി, ടി. ഭാനുമതി, ബാബു ഹരിദാസ്, വി. സുനിത, ബി. എല്‍. വിപിന്‍ലാല്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ത്ഥി കളുടെ കലാപരിപാടികളുമുണ്ടായിരുന്നു. വിദ്യാര്‍ത്ഥികള്‍ പാകം ചെയ്തു കൊണ്ടുവന്ന വിഭവങ്ങള്‍ ഫുഡ് ഫെസ്റ്റില്‍ വിതരണം ചെയ്തു.