കാഞ്ഞങ്ങാട്: 2023-24 അധ്യയന വര്‍ഷത്തെ മഡിയന്‍ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ പഠനോത്സവം വിവിധ പരിപാടികളോട് കൂടി നടന്നു. ബേക്കല്‍ എ. ഇ. ഒ കെ. അരവിന്ദ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സി. കുഞ്ഞാമിന മുഖ്യാതിഥിയായി. മദര്‍പി. ടി.എ പ്രസിഡണ്ട് മോനിഷ ബിജു അധ്യക്ഷത വഹിച്ചു. ബേക്കല്‍ ബി. ആര്‍. സി. ബി. പി.സി. കെ. എം. ദിലീപ് കുമാര്‍, പി. ടി.എ പ്രസിഡണ്ട് പി. ശ്രീജിത്ത്, പി.ടി.എ അംഗം കെ. വി. വേണുഗോപാലന്‍, പി. കെ.അസീസ് എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രധാനാദ്ധ്യാപകന്‍ ടി. സുധാകരന്‍ സ്വാഗതവും സീനിയര്‍ അസിസ്റ്റന്റ് രമേശന്‍ മടയമ്പത്ത് നന്ദിയും പറഞ്ഞു.