കോട്ടിക്കുളം കുറുംബ ഭഗവതി ക്ഷേത്ര കൊടിയേറ്റം നാളെ.

ഉത്തര കേരളത്തിലെ കൊടുങ്ങല്ലൂര്‍ എന്നറിയപ്പെടുന്ന അറബികടലിന്റെ തീരത്ത് കരിമ്പാറയില്‍ കുടികൊള്ളുന്ന കോട്ടിക്കുളം ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം മാര്‍ച്ച് 19 ന് വെളുപ്പിന് കോടിയേറി 23ന് രാത്രി പൂരമഹോത്സവത്തോട് കൂടി അവസാനിക്കും.

2024 മാര്‍ച്ച് 19ന് ചൊവ്വാഴ്ച രാവിലെ 4 മണിക്ക് ഹരിക സ്ഥാനത്ത് നിന്നും ഉത്സവ എഴുന്നള്ളത്ത്. 5 നും 5:45 നും മദ്ധ്യേ കോടിയേറ്റം. തുടുര്‍ന്ന് ആചാര വെടിക്കെട്ട്, ഉത്സവം. വൈകുന്നേരം 4:30 ന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര. (കോട്ടിക്കുളം അയ്യപ്പ ഭജന മന്ദിരത്തില്‍ നിന്ന് പുറപ്പെടുന്നു). വൈകുന്നേരം 4 മണിക്ക് ഭജന കോട്ടിക്കുളം ശ്രീ കുറുംബ ഭഗവതി ഭജന സമിതി.
മാര്‍ച്ച് 20 ന് ബുധനാഴ്ച വൈകുന്നേരം 6:30ന് ഭജന ഉദയ മംഗലം ശ്രീ മഹാവിഷ്ണു ക്ഷേത്ര ഭജന സമിതി. രാത്രി 9 മണിക്ക് ഉത്സവം
മാര്‍ച്ച് 21 വ്യാഴാഴ്ച ഉച്ചക്ക് 12:45 മുതല്‍ 3 മണിവരെ അന്നദാനം, പ്രായോജകര്‍ കോട്ടിക്കുളം ബ്രദേര്‍സ് യൂ. എ. ഇ വൈകുന്നേരം 6:30ന് ഭജന ഉദുമ പടിഞ്ഞാര്‍ ശ്രീ അയ്യപ്പഭജന സമിതി. രാത്രി 9 മണിക്ക് ഉത്സവം.
മാര്‍ച്ച് 22 വെള്ളിയാഴ്ച്ച ഉച്ചക്ക് 3 മണിക്ക് മഹോത്സവം. മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്രസ്ഥാനികാന്മാരായി കോട്ടിക്കുളം വളപ്പില്‍ ശ്രീ ചെമ്പില്ലം തറവാടില്‍ നിന്ന് ‘ചന്തന്‍ കാരണവര്‍’, ബ്രഹ്മശ്രീ രാമഗുരു ചിറമ്മല്‍ ചെമ്പില്ലം തറവാടില്‍ നിന്ന് ‘കൊടക്കാരന്‍’ എന്നിവരുടെ ആചാരസ്ഥാനമേറ്റടുക്കല്‍ ചടങ്ങ് ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം 6:30 ന് ഭജന, ശ്രീ ദുര്‍ഗ്ഗ മഹിളാ ഭജന്‍സ് ഉദുമ.

തുടര്‍ന്ന് പരേതനായ വി. രാമന്‍ മാസ്റ്ററുടെ സ്മരണക്കായി കോട്ടിക്കുളം ഗവണ്മെന്റ് ഫിഷറീസ് യു. പി സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങ് ക്ഷേത്ര സന്നിധിയില്‍ വെച്ച് നടക്കുന്നതാണ്. രാത്രി 11:30 ന് മഹോത്സവം, തുടുര്‍ന്ന് ആചാര വെടിക്കെട്ട്.
മാര്‍ച്ച് 23 ശനിയാഴ്ച. രാവിലെ 10:30ന് ഭജന കോട്ടിക്കുളം ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഭജന സമിതി. ഉച്ചക്ക് 3 മണിക്ക് പൂരംകുളി മഹോത്സവം, ഉത്സവത്തോടനുബന്ധിച്ച് തേങ്ങയേറ് ഉണ്ടായിരിക്കും. രാത്രി 10 മണിക്ക് അയിത്തിരി മഹോത്സവം, നിറകുടം മഹോത്സവം. 11 മണിക്ക് കോടിയിറക്കത്തോട്കൂടി ഉത്സവം ഹരിക സ്ഥാനത്ത് തിരിച്ചെഴുന്നള്ളത്ത്. ഉത്സവദിവസങ്ങളില്‍ ഉത്സവത്തോടനുബന്ധിച്ച് രാവിലെ 9 മണിക്ക് കോട്ടിക്കുളം സത്സംഗ സമിതിയുടെ സഹസ്രനാമം ഉണ്ടായിരിക്കുന്നതാണ്.

പൂരോത്സവ ദിവസങ്ങളില്‍ രാവിലെ 7 മണിക്ക് പ്രഭാത പൂജ, ഉച്ചക്ക് 12 മണിക്ക് മദ്ധ്യാഹ്ന പൂജ, വൈകുന്നേരം 6:30ന് സായാഹ്ന പൂജ ഉണ്ടായിരിക്കും. വൈകുന്നേരം 7:30 ന് ക്ഷേത്ര കോല്‍ക്കളി സംഘത്തിന്റെ കോല്‍ക്കളി ഉണ്ടായിരിക്കും.

2024 മാര്‍ച്ച് 26 ന് ചൊവ്വാഴ്ച : വിഷ്ണു മൂര്‍ത്തി തെയ്യം കെട്ടിയാടിക്കല്‍.

(ക്ഷേത്ര ജീര്‍ണോദ്ധാരണത്തിന് വേണ്ടി വലിയൊരു തുക ആവശ്യമായതിനാല്‍ ഉത്സവ ആചാരചടങ്ങുകള്‍ ഒഴികെ മറ്റ് സ്റ്റേജ് ആഘോഷപരിപാടികളെല്ലാം ഈ വര്‍ഷം വേണ്ടെന്ന് വെച്ചതായി ക്ഷേത്ര ഭരണസമിതി അറിയിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *