രാജപുരം : യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ വിജയത്തിനായി കള്ളാര്‍ മണ്ഡലം യുഡി എഫ് കമ്മിറ്റി രൂപികരിച്ചു. യു ഡി എഫ് ചെയര്‍മാന്‍ എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് പി ജി ദേവ് ഉദ്ഘാടനം ചെയ്തു. യു ഡി എഫ് നിയോജമണ്ഡലം കണ്‍വീനര്‍ പി വി സുരേഷ്, മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് ചെയര്‍മാന്‍ മുസ്തഫ തായന്നൂര്‍, ആര്‍ എസ് പി സംസ്ഥാന കമ്മിറ്റിയംഗം ബാലകൃഷണന്‍ കുക്കള്‍, കേരള കോണ്‍ഗ്രസ് (ജെ) ജില്ലാ സെക്രട്ടറി പ്രിന്‍സ് ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് ടി.കെ നാരായണന്‍, യൂത്ത് കോണ്‍ഗ്രസ്സ് മുന്‍ ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍, വിനോദ് ഇടക്കടവ്, പ്രിയ ഷാജി, ബി അബ്ദുള്ള, കെ ഗോപി, എച്ച് വിഗ്നേശ്വര ഭട്ട് എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍ : എം.എം സൈമണ്‍ (ചെയര്‍മാന്‍), ഒ.ടി ചാക്കോ (സെക്രട്ടറി), ടി.കെ നാരായണന്‍ (ട്രഷറര്‍).