രാവണേശ്വരം : നമ്പ്യാറടുക്കം രക്തേശ്വരി, കരിഞ്ചാമുണ്ഡി, ഗുളികന്‍ ദേവസ്ഥാനം പ്രതിഷ്ഠാദിന മഹോത്സവത്തിന്റെ ഭാഗമായി സര്‍വൈശ്വര്യ വിളക്കുപൂജ നടന്നു. പൊള്ളക്കട രോഹിണി അന്തര്‍ജ്ജനത്തിന്റെ നേതൃത്വത്തിലാണ് വിളക്ക് പൂജ നടന്നത്. ദേവസ്ഥാന പരിധിയിലെ നിരവധി ഭക്തജനങ്ങള്‍ വിളക്ക് പൂജയില്‍ പങ്കാളികളായി. പ്രതിഷ്ഠാദിന ആഘോഷത്തിന്റെ ഭാഗമായി ഗണപതിഹോമം, ബ്രഹ്മരക്ഷസിനുള്ള പൂജ, നാഗപൂജ, രക്തപൂജ, മഹാപൂജ, ദീപാരാധന, കരിഞ്ചാമുണ്ഡി അമ്മയ്ക്കുള്ള കലശപൂജ, പ്രസാദ വിതരണം അന്നദാനം എന്നിവയും നടന്നു.