കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് കെ.എ.എസ്.പി പദ്ധതിക്ക് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒ.ടി ടെക്‌നീഷ്യന്റെ ഒഴിവ്. യോഗ്യത ഓപ്പറേഷന്‍ തിയ്യറ്റര്‍ ടെക്‌നീഷ്യന്‍, അനസ്തീഷ്യ ടെക്‌നീഷ്യന്‍ ഡിപ്ലോമ, ബിരുദം, കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍. അഭിമുഖം മാര്‍ച്ച് 21ന് രാവിലെ പത്തിന് കാസര്‍കോട് ജനറല്‍ ആശുപത്രി സൂപ്രണ്ടിന്റെ ചേമ്പറില്‍. താത്പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റും സഹിതം എത്തണം.