കാഞ്ഞങ്ങാട്: ഹൊ സ്ദുര്‍ഗ് കോടതി പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്ക് മാര്‍ച്ച് 16ന് തുടക്കമാകും. ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ വിളംബരം ചെയ്തുകൊണ്ട് കാഞ്ഞങ്ങാട് നഗരത്തില്‍ വിളംബര റാലി നടന്നു. ഹൊ സ്ദുര്‍ഗ് കോടതി പരിസരത്തു നിന്നും ആരംഭിച്ച വിളംബര റാലി പോക്‌സോ സ്‌പെഷ്യല്‍ ജഡ്ജ് സി. സുരേഷ് കുമാര്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ വര്‍ക്കിംഗ് ചെയര്‍മാന്‍ അഡ്വക്കേറ്റ് എം. സി. ജോസ്, അഡ്വക്കേറ്റ് സി. കെ. ശ്രീധരന്‍ ജനറല്‍ കണ്‍വീനര്‍ അഡ്വക്കേറ്റ് കെ.സി. ശശീന്ദ്രന്‍, ട്രഷറര്‍ പി. കെ. സതീശന്‍, പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് ബെന്നി ജോസഫ്, അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ പ്രസിഡണ്ട് കാട്ടൂര്‍ രാമചന്ദ്രന്‍, സി. യൂസഫ് ഹാജി, ടി.മുഹമ്മദ് അസ്ലം എന്നിവര്‍ നേതൃത്വം നല്‍കി. ചെണ്ടമേളം,മുത്തുക്കുട, എന്നിവയുടെ അകമ്പടിയോടുകൂടി നടന്ന വിളംബര ഘോഷയാത്ര നഗരം ചുറ്റി കോട്ടച്ചേരിയില്‍ സമാപിച്ചു. മാര്‍ച്ച് 16 ശനിയാഴ്ച വൈകിട്ട് 4.30ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആഷിഷ് ജിതേന്ദ്ര ദേശായി പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടികള്‍ക്ക് തിരി രിതെളിയിക്കും. നിയമ മന്ത്രി പി.രാജീവ് മുഖ്യാതിഥിയാകും. ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ജസ്റ്റിസ് മുഹമ്മദ് മുഷ് താഖ് മുഖ്യ പ്രഭാഷണം നടത്തും. എ. കെ. ജയശങ്കരന്‍ നമ്പ്യാര്‍ അഭിഭാഷക ഡയറക്ടറി പ്രകാശനം ചെയ്യും. ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ്, രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി, അഡ്വക്കേറ്റ് ജനറല്‍ കെ. ഗോപാലകൃഷ്ണക്കുറുപ്പ്,എം.എല്‍.എ മാരായ എ.കെ. എം. അഷറഫ്,എന്‍. എ.നെല്ലിക്കുന്ന്,
സി.എച്ച്.കുഞ്ഞമ്പു, എം.രാജഗോപാലന്‍, നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. വി. സുജാത തുടങ്ങിയവര്‍ സംസാരിക്കും തുടര്‍ന്ന് ഇഫ്താര്‍ സംഗമവും കലാപരിപാടികളും നടക്കും ഉച്ചയ്ക്ക് രണ്ടിന് ഭരണഘടനയെയും പൗരാവകാശങ്ങളെയും ആസ്പദമാക്കി സെമിനാറും നടക്കും.